കാനഡയില്‍ പുതിയ 247 കോവിഡ് 19 കേസുകളും ഒരു മരണവും; രാജ്യത്തെ മൊത്തം കൊറോണ മരണം 9146 ;ഏറ്റവും ആഘാതമുണ്ടാക്കിയത് 5770 മരണങ്ങളുമായ ക്യൂബെക്കില്‍; ഒന്റാറിയോവില്‍ 2813 കോവിഡ് മരണം; കാനഡയില്‍ ഇതുവരെ തിരിച്ചറിഞ്ഞത് 1,32,053 കേസുകള്‍

കാനഡയില്‍ പുതിയ 247 കോവിഡ് 19 കേസുകളും ഒരു മരണവും;  രാജ്യത്തെ മൊത്തം കൊറോണ മരണം 9146 ;ഏറ്റവും ആഘാതമുണ്ടാക്കിയത് 5770 മരണങ്ങളുമായ ക്യൂബെക്കില്‍; ഒന്റാറിയോവില്‍ 2813 കോവിഡ് മരണം; കാനഡയില്‍ ഇതുവരെ തിരിച്ചറിഞ്ഞത് 1,32,053 കേസുകള്‍
കാനഡയില്‍ പുതിയ 247 കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. രാജ്യം തിങ്കളാഴ്ച ലേബര്‍ ഡേ ആഘോഷിച്ചതിനിടെയാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,32,053 ആയാണ് വര്‍ധിച്ചിരിക്കുന്നത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 9146 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

ഏറ്റവും പുതുതായി മരിച്ച ആള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ നിരവധി പ്രൊവിന്‍സുകളിലും ടെറിട്ടെറികളിലും പുതിയ കോവിഡ് കേസുകള്‍ സമീപദിവസങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസമേകുന്നു. രാജ്യത്ത് കോവിഡ് ഏറ്റവും ആഘാതമേല്‍പ്പിച്ച ക്യൂബെക്കില്‍ 216 പുതിയ കേസുകളും ഒരു മരണവും കൂടി രേഖപ്പെടുത്തിയിരിക്കുന്നു. പ്രൊവിന്‍സിലെ മൊത്തം മരണം 5770 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

ക്യൂബെക്കിലെ ഹെല്‍ത്ത് അഥോറ്റികള്‍ 1,721,867 ടെസ്റ്റുകളാണ് നടത്തിയത്. പ്രൊവിന്‍സില്‍ കോവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ 55,871 പേരാണ്. ഒന്റാറിയോവില്‍ ഞായറാഴ്ച 158 പുതിയ കേസുകളുണ്ടായിട്ടുണ്ട്. എന്നാല്‍ തിങ്കളാഴ്ചത്തെ കണക്കുകള്‍ ഇവിടെ നിന്നും പുറത്ത് വന്നിട്ടില്ല. ഒന്റാറിയോവില്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ എണ്ണം 43,161 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഈ പ്രൊവിന്‍സില്‍ മൊത്തം 2813 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച മാനിട്ടോബയില്‍ 15 പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടുത്തെ മൊത്തം രോഗികള്‍ 1338 ആയാണ് വര്‍ധിച്ചത്.

Other News in this category



4malayalees Recommends