എന്‍എസ്ഡബ്ല്യൂവില്‍ പുതിയ ഒമ്പത് കോവിഡ് കേസുകള്‍; സിഡ്‌നിയിലെ രണ്ട് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍; കൊറോണയെ പേടിച്ച് ആരും ഹോസ്പിറ്റലുകളിലേക്ക് വരാതിരിക്കരുതെന്നും സിഡ്‌നി ഹോസ്പിറ്റലുകള്‍ സുരക്ഷിതമെന്നും ആരോഗ്യമന്ത്രി

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ ഒമ്പത് കോവിഡ് കേസുകള്‍; സിഡ്‌നിയിലെ രണ്ട് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍; കൊറോണയെ പേടിച്ച് ആരും ഹോസ്പിറ്റലുകളിലേക്ക് വരാതിരിക്കരുതെന്നും സിഡ്‌നി ഹോസ്പിറ്റലുകള്‍ സുരക്ഷിതമെന്നും ആരോഗ്യമന്ത്രി
എന്‍എസ്ഡബ്ല്യൂവില്‍ പുതിയ ഒമ്പത് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. സിഡ്‌നിയിലെ ഹോട്ടലില്‍ മൂന്നിലധികം കേസുകള്‍ കൂടിയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. സിഡ്‌നിയിലെ ഹോസ്പിറ്റലുകളില്‍ കോവിഡുമായി ബന്ധപ്പെട്ട് അപകടകരമായ അവസ്ഥ നിലനില്‍ക്കുന്നുവെന്ന ആരോപണം നിഷേധിച്ച് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മിനിസ്റ്ററായ ബ്രാഡ് ഹസാര്‍ഡ് രംഗത്തെത്തുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ ഇടങ്ങളാണ് സിഡ്‌നിയിലെ ഹോസ്പിറ്റലുകളെന്ന അവകാശവാദമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

എന്‍എസ്ഡബ്ല്യൂവിലെ പുതിയ കോവിഡ് രോഗികളില്‍ രണ്ട് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും ഉള്‍പ്പെടുന്നുണ്ട്. പുതിയ രോഗികളില്‍ മൂന്ന് പേരും സിഡ്‌നി ഇന്നര്‍ വെസ്റ്റിലെ കോണ്‍കോര്‍ഡ് ഹോസ്പിറ്റലിലാണ്. ഇവിടുത്തെ രണ്ട് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും ആശുപത്രി സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നിലവില്‍ കോണ്‍കോര്‍ഡ് ഹോസ്പിറ്റലുമായും സൗത്ത് വെസ്റ്റ് സിഡ്‌നിയിലെ ലിവര്‍പൂള്‍ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഏഴ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് കോവിഡ് പടര്‍ച്ചയുടെ കാര്യത്തില്‍ സിഡ്‌നിയിലെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ആശങ്ക ശക്തമായിരിക്കുന്നത്. രണ്ട് ഹോസ്പിറ്റലുകളിലെയും രോഗപ്പകര്‍ച്ചയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ഹെല്‍ത്ത് അഥോറിറ്റികള്‍ പറയുന്നത്. ഇത്തരത്തില്‍ഹോസ്പിറ്റലുകളില്‍ കോവിഡ് പകര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഇതിനെ തുടര്‍ന്ന് മറ്റ് രോഗം ബാധിച്ചവര്‍ ആശുപത്രികളിലെത്താത്ത അവസ്ഥയുണ്ടാകരുതെന്ന മുന്നറിയിപ്പേകി ഹെല്‍ത്ത് മിനിസ്റ്റര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

Other News in this category



4malayalees Recommends