അമേരിക്കയിലെ മുന്‍നിര സമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ച് ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ ; 400 പേരുടെ ലിസ്റ്റില്‍ ആമസോണ്‍ സ്ഥാപകന്‍ ഒന്നാം സ്ഥാനത്ത്; കോവിഡ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തെങ്കിലും കുബേരന്മാരുടെ സമ്പത്തില്‍ കുത്തനെ വര്‍ധന

അമേരിക്കയിലെ മുന്‍നിര സമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ച് ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ ;  400 പേരുടെ ലിസ്റ്റില്‍ ആമസോണ്‍ സ്ഥാപകന്‍ ഒന്നാം സ്ഥാനത്ത്; കോവിഡ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തെങ്കിലും കുബേരന്മാരുടെ സമ്പത്തില്‍ കുത്തനെ വര്‍ധന
ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ അമേരിക്കയിലെ മുന്‍നിര സമ്പന്നരുടെ ഗണത്തില്‍ സ്ഥാനം പിടിച്ച് ഫോര്‍ബ്‌സിന്റെ പട്ടികയില്‍ വന്നുവെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിലാണ് ഇവര്‍ സ്ഥാനം നേടിയിരിക്കുന്നത്. 2020ലെ ഏറ്റവും മുന്‍നിരയിലുള്ള 400 അമേരിക്കക്കാരുടെ പട്ടികയാണ് ഫോര്‍ബ്‌സ് പുറത്ത് വിട്ടിരിക്കുന്നത്.56 കാരനായ ഇയാളുടെ മൊത്തം സമ്പത്ത് 179 ബില്യണ്‍ ഡോളറാണ്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കോ ഫൗണ്ടറായ ബില്‍ ഗേറ്റ്‌സാണ്. ഇദ്ദേഹത്തിന്റെ ആസ്തി 111 ബില്യണ്‍ യുഎസ് ഡോളറാണ്. കോവിഡ് രാജ്യത്തിന്റ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയിട്ടും രാജ്യത്തെ അതി സമ്പന്നരുടെ വരുമാനം വര്‍ധിക്കുന്നതില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും ഫോര്‍ബ്‌സ് വെളിപ്പെടുത്തുന്നു. മഹാമാരി സമ്പദ് വ്യവസ്ഥയെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടും രാജ്യത്തെ 400 അതി സമ്പന്നരുടെയെല്ലാം മൊത്തം സമ്പത്ത് 3.2 ട്രില്യണ്‍ ഡോളറാണ്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 240 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഫോര്‍ബ്‌സ് എടുത്ത് കാട്ടുന്നു.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഇസഡ്‌സ്‌കേലറിന്റെ സിഇഒ ആയ ജയ് ചൗധരി, സിംഫണി ടെക്‌നോളജി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ രമേഷ് വാഡ് വാനി, ഓണ്‍ലൈന്‍ ഹോം ഗുഡ്‌സ് റീട്ടെയിലറായ വേഫെയറിന്റെ കോ ഫൗണ്ടറും സിഇഒയുമായി നിരാജ് ഷാ, സിലിക്കണ്‍ വാലി വെന്‍ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഖോസ്ല വെന്‍ച്വേര്‍സ് സ്ഥാപകനമായ വിനോദ് ഖോസ്ല, ഷെര്‍പാലോ വെന്‍ച്വേര്‍സ് കവിടാര്‍കിന്റെ മാനേജിംഗ് പാര്‍ട്ട്ണറായ രാം ശ്രീരാം, എയര്‍ലൈന്‍ രംഗത്തെ പ്രമുഖനായ രാകേഷ് ഗാന്‍ഗ് വാല്‍, വര്‍ക്ക് ഡേ സിഇഒ യും കോ ഫൗണ്ടറുമായ അനീല്‍ ബുസ്രി എന്നിവരാണ് ഫോര്‍ബ്‌സിന്റെ 2020ലെ പട്ടികയില്‍ ഇടം പിടിച്ച ഏഴ് ഇന്ത്യന്‍ അമേരിക്കക്കാര്‍.


Other News in this category



4malayalees Recommends