ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു.


ഓഗസ്റ്റ് 19നു വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓര്‍മ്മയ്ക്കായി വി .കുര്‍ബ്ബാന അര്‍പ്പിച്ചു. 20 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പ്രസുദേന്തി വാഴ്ച്ച ,തിരുനാള്‍ കൊടിയേറ്റ് ,വി .കുര്‍ബ്ബാന എന്നിവയ്ക്ക് ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു .


ഓഗസ്റ്റ് 21 ശനിയാഴ്ച്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ലദീഞ്ഞ്, വി . കുര്‍ബ്ബാനയ്ക്ക് റവ .ഫാ .ബിജു ചൂരപ്പാടത്ത് OFM CAP മുഖ്യ കാര്‍മികത്വം വഹിച്ചു. റവ .ഫാ .ബിനോയ് നെടുംപറമ്പില്‍ OFM CAP വചന സന്ദേശം നല്‍കി. ദേവാലയത്തിനു ചുറ്റും നടത്തിയ ജപമാല പ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു . ഓഗസ്റ്റ് 22നു ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു വി .കുര്‍ബ്ബാനയ്ക്ക് റവ . ഫാ . ജോസഫ് ജെമി .പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു റവ .ഫാ .ജോസ് നിരപ്പേല്‍ OFM CAP വചനസന്ദേശം നല്‍കി. റവ.ഫാ .ജോയി ചക്കിയാന്‍ സഹ കാര്‍മ്മികത്വം വഹിച്ചു.


സെന്റ് മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി .തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു .വികാരി റവ .ഫാ.ജോസഫ് ജെമി പുതുശേരില്‍ , കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ട് സനീഷ് വലിയപറമ്പില്‍ എന്നിവരൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രെസുദേന്തി ഇലയ്ക്കാട്ടു തോമസ് & ജെയിനാ കുടുംബവും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ലളിതമായും ആഘോഷത്തോടും നടത്താന്‍ സാധിച്ചത്.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends