ബ്രിട്ടനിലെ ടോണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാള്‍ സര്‍വ്വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ബ്രിട്ടനിലെ ടോണ്ടന്‍  കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാള്‍ സര്‍വ്വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
തൊടുപുഴ: ബ്രിട്ടനിലെ ടോണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഹെല്‍ത്ത് കെയര്‍ & ട്രാവല്‍ സൊലൂഷന്‍സിന്റെ കാള്‍ സര്‍വ്വീസ് സെന്റര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കാള്‍ സര്‍വ്വീസ് സെന്ററിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മുന്‍ എം.പി അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.മുനിസിപ്പല്‍ വൈസ് :ചെയര്‍മാന്‍ ലൂസി മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. മാത്യൂ സ്റ്റീഫന്‍ Ex എം.എല്‍.എ,പ്രൊഫ ഷീലാ സ്റ്റീഫന്‍, പ്രൊഫ: എം.ജെ ജേക്കബ്ബ്, അഡ്വ.ജോസഫ് ജോണ്‍, എം.മോനിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആരോഗ്യ ട്രാവല്‍ രംഗത്ത് ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കാള്‍ സെന്ററായി പ്രവര്‍ത്തിക്കുക വഴി നിരവധി ചെറുപ്പക്കാര്‍ക്ക് നാട്ടില്‍ ജോലി ലഭിക്കുകയും ചെയ്യുന്നു. ബിജു ഇളംതുരുത്തി, സിജോ വള്ളിയാനിപ്പുറം, ജെതീഷ് പണിക്കര്‍ ,വിജു മൂലന്‍, റോയി പ്ലാവില, സിനോ വള്ളിയാനിപ്പുറം എന്നിവര്‍ പാര്‍ട്ണര്‍മാരായി നടന്നു വരുന്ന സംയുക്ത സംരഭമാണ് യു.കെയിലെ ടോണ്ടന്‍ സിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഫ്രണ്ട്‌സ് ഹെല്‍ത്ത് സര്‍വ്വീസസ് & ട്രാവല്‍ സൊലൂഷന്‍സ്.


Other News in this category



4malayalees Recommends