യുഎഇ ഇസ്രായേല്‍ സമാധാന ഉടമ്പടി; ഒപ്പിടുന്നത് വൈറ്റ് ഹൗസില്‍ വച്ച്

യുഎഇ ഇസ്രായേല്‍ സമാധാന ഉടമ്പടി; ഒപ്പിടുന്നത് വൈറ്റ് ഹൗസില്‍ വച്ച്
യുഎഇയും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി ഒപ്പു വെക്കുന്നത് വൈറ്റ് ഹൗസില്‍ വെച്ച്. സെപ്റ്റംബര്‍ 15നാണ് ഉടമ്പടിയില്‍ ഒപ്പു വെക്കുന്നത്. ഇതിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയ്ദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കയില്‍ എത്തും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ അമേരിക്കയില്‍ എത്തുന്നത്. ട്രംപിന!്‌റെ മധ്യസ്ഥതിയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് ഇസ്രായേലുമായി യുഎഇ പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.

നേരത്തേ, ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. 70 വര്‍ഷത്തിനുശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമായി യുഎഇ മാറുകയാണ്.


Other News in this category4malayalees Recommends