കോവിഡ് പ്രതിസന്ധിയില്‍ വെട്ടിക്കുറച്ച ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ച് കമ്പനികള്‍

കോവിഡ് പ്രതിസന്ധിയില്‍ വെട്ടിക്കുറച്ച ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ച് കമ്പനികള്‍
കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരത്തകര്‍ച്ചയാല്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പല കമ്പനികളും അവ പുനഃസ്ഥാപിക്കാന്‍ ആരംഭിച്ചു. 10 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് പല കമ്പനികളും കുറച്ചിരുന്നത്. 50 ശതമാനം വരെ കുറച്ച കമ്പനികളുമുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പല ഘട്ടങ്ങളായി ഇളവുകള്‍ വന്നതോടെ വ്യാപാരസ്ഥാപനങ്ങള്‍ ഏറെക്കുറെ പൂര്‍വസ്ഥിതിയിലേക്ക് മാറാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ശമ്പളം പുനഃസ്ഥാപിക്കാന്‍ പല കമ്പനികളും തീരുമാനിച്ചത്. ചില കമ്പനികള്‍ വെട്ടിക്കുറച്ച മാസങ്ങളിലെ തുക ഗഡുക്കളായി തിരിച്ചുനല്‍കുന്നുമുണ്ട്. ഓഫ്‌ഷോര്‍, ഓണ്‍ഷോര്‍ എണ്ണക്കമ്പനികള്‍, ട്രാന്‍സ്‌പോര്‍ട്ട്, കണ്‍സ്ട്രക്ഷന്‍, സ്‌പെയര്‍ പാര്‍ട്‌സ്, ഫൈബര്‍, ഗ്ലാസ്, കെമിക്കല്‍, ബേക്കറി തുടങ്ങിയ വിവിധ മേഖലകളിലുള്ള കമ്പനികള്‍ ഇതിലുള്‍പ്പെടും. ഇവയില്‍ തന്നെ ചില കമ്പനികള്‍ പൂര്‍ണമായും മറ്റു ചില കമ്പനികള്‍ ഭാഗികമായും ശമ്പളം പുനഃസ്ഥാപിച്ചു. വരും മാസങ്ങളില്‍ മറ്റ് കമ്പനികളും ശമ്പളം പുനഃസ്ഥാപിക്കുമെന്നാണ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends