യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു;നോമിനേഷന്‍ യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരില്‍; ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതില്‍ ട്രംപിന്റെ ശ്രമം നിര്‍ണായകമെന്ന്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു;നോമിനേഷന്‍ യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരില്‍; ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതില്‍ ട്രംപിന്റെ ശ്രമം നിര്‍ണായകമെന്ന്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരിലാണീ നോമിനേഷന്‍. ഇതിലൂടെ മേഖലയില്‍ സമാധാനം കൊണ്ടു വരുന്നതിന് ട്രംപ് നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് നോമിനേഷനില്‍ വിശദീകരിക്കുന്നത്. നോര്‍വീജിയന്‍ പാര്‍ലിമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജിജെഡെയാണ് ഈ നോമിനേഷന്‍ നടത്തിയിരിക്കുന്നത്.

ഇതു പോലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാശ്മീരിന്റെ പേരില്‍ നടക്കുന്ന തര്‍ക്കം പരിഹരിക്കാനും ട്രംപ് മുന്നിട്ടിറങ്ങിയ കാര്യവും ക്രിസ്റ്റ്യന്‍ എടുത്ത് കാട്ടുന്നു. ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാനം കൊണ്ടു വരുന്നതിന് ട്രംപ് നടത്തുന്ന പരിശ്രമങ്ങളെ ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ക്രിസ്റ്റ്യന്‍ എടുത്ത് കാട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടു വരുന്നതില്‍ ട്രംപ് നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും ക്രിസ്റ്റ്യന്‍ എടുത്ത് കാട്ടുന്നു.

ഇക്കാര്യത്തില്‍ സമാധാനത്തിനുള്ള നൊബേലിന് നിര്‍ദേശിക്കപ്പെട്ട മറ്റുള്ളവരേക്കാള്‍ പ്രായോഗിക തലത്തില്‍ എന്ത് കൊണ്ടും ട്രംപാണ് മുന്നിലുള്ളതെന്നും ക്രിസ്റ്റ്യന്‍ വിശദീകരിക്കുന്നു. ഇസ്രായേലിനും യുഎഇക്കുമിടയില്‍ നല്ല ബന്ധം പുനസ്ഥാപിക്കുന്നതില്‍ ട്രംപ് ഭരണകൂടം നിര്‍ണായകമായ പങ്ക് വഹിച്ചുവെന്നാണ് നൊബേല്‍ കമ്മിറ്റിക്കുള്ള കത്തില്‍ ക്രിസ്റ്റിയന്‍ വിശദീകരിച്ചിരിക്കുന്നത്. ഇതിനാല്‍ ട്രംപിന് തന്നെയാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് എന്ത് കൊണ്ടും അര്‍ഹതയെന്നും ക്രിസ്റ്റ്യന്‍ ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends