കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് കാനഡ; കോവിഡ് പ്രത്യാഘാതത്തില്‍ നിന്നുള്ള സമ്പദ് വ്യവസ്ഥയുടെ കരകയറല്‍ പ്രക്രിയ തുടരുന്നതിന് ഇത് അനിവാര്യമെന്ന് ബാങ്ക് ; സമ്പദ് വ്യവസ്ഥയില്‍ ശുഭസൂചനകള്‍

കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് കാനഡ; കോവിഡ് പ്രത്യാഘാതത്തില്‍ നിന്നുള്ള സമ്പദ് വ്യവസ്ഥയുടെ കരകയറല്‍ പ്രക്രിയ തുടരുന്നതിന് ഇത് അനിവാര്യമെന്ന് ബാങ്ക് ; സമ്പദ് വ്യവസ്ഥയില്‍ ശുഭസൂചനകള്‍

കാനഡയിലെ സമ്പദ് വ്യവസ്ഥ കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്തതിനാല്‍ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന ഉറപ്പുമായി ദി ബാങ്ക് ഓഫ് കാനഡ രംഗത്തെത്തി. സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് പോളിസി മേയ്ക്കര്‍മാരുടെ നിര്‍ണായകമായ സഹായം അത്യാവശ്യമായതിനാനാലാണ് അടിസ്ഥാന പലിശനിരക്ക് ഇത്തരത്തില്‍ താഴ്ന്ന നിരക്കില്‍ ദീര്‍ഘ കാലം കൂടി നിലനിര്‍ത്തുന്നതെന്നും ബാങ്ക് ഓഫ് കാനഡ വിശദീകരിക്കുന്നു.

നിലവില്‍ തങ്ങള്‍ പ്രവചിച്ചത് പോലെ തന്നെ കോവിഡില്‍ നിന്നും കാനഡയിലെ സമ്പദ് വ്യവസ്ഥ കരകയറിക്കൊണ്ടിരിക്കുന്നുവെന്നും അത് തുടരുന്നതിന് അടിസ്ഥാന പലിശനിരക്ക് താഴ്ത്തി തന്നെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് ബാങ്ക് പുതിയ തീരുമാനത്തെ വിശദീകരിക്കുന്നത്. ലോകത്തിലെ മറ്റ് മിക്ക രാജ്യങ്ങളെയും പോലെ കാനഡയുടെ സമ്പദ് വ്യവസ്ഥയും കോവിഡ് കാരണം മാര്‍ച്ചില്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരുന്നു. ആ സമയത്ത് കോവിഡിനെ പിടിച്ച് കെട്ടാന്‍ വ്യാപകമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ പിന്നീട മേയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ബിസിനസുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ ക്രമത്തില്‍ തിരിച്ച് വരാന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ജിഡിപി പോലുള്ള സാമ്പത്തിക സൂചകങ്ങള്‍ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും സമ്പദ് വ്യവസ്ഥയില്‍ ശുഭസൂചനകള്‍ തന്നെയാണുള്ളതെന്നാണ് ബാങ്ക് വിലയിരുത്തുന്നത്. അത് തുടരാന്‍ പലിശനിരക്ക് താഴ്ന്ന നിരക്കില്‍ തന്നെ നിലിനിര്‍ത്തുമെന്നും ബാങ്ക് ആവര്‍ത്തിക്കുന്നു.


Other News in this category



4malayalees Recommends