വിക്ടോറിയയില്‍ പുതിയ 51 കോവിഡ് കേസുകളും ഏഴ് മരണങ്ങളും; മെല്‍ബണില്‍ കര്‍ഫ്യൂ നടപ്പിലാക്കിയതില്‍ പോലീസ് ഇടപെട്ടില്ലെന്ന് പോലീസ് ചീഫ് കമ്മീഷണര്‍; റീജിയണല്‍ വിക്ടോറിയയില്‍ ഉടന്‍ തന്നെ ഇളവുകളേര്‍പ്പെടുത്താനാവുമെന്ന് പ്രീമിയര്‍

വിക്ടോറിയയില്‍ പുതിയ 51 കോവിഡ് കേസുകളും ഏഴ് മരണങ്ങളും; മെല്‍ബണില്‍ കര്‍ഫ്യൂ നടപ്പിലാക്കിയതില്‍ പോലീസ് ഇടപെട്ടില്ലെന്ന് പോലീസ് ചീഫ് കമ്മീഷണര്‍; റീജിയണല്‍ വിക്ടോറിയയില്‍  ഉടന്‍ തന്നെ ഇളവുകളേര്‍പ്പെടുത്താനാവുമെന്ന് പ്രീമിയര്‍
വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ പുതിയ 51 കോവിഡ് കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.മെല്‍ബണിലെ ലോക്ക്ഡൗണിനിടെ പോലീസ് യാതൊരു വിധത്തിലുമുള്ള ഇടപെടലും നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി വിക്ടോറിയയിലെ പോലീസ് ചീഫ് കമ്മീഷണറായ ഷാനെ പാറ്റന്‍ രംഗത്തെത്തി. ഇവിടെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ വിക്ടോറിയ പോലീസ് യാതൊരു വിധത്തിലും ഇടപെട്ടിരുന്നില്ലെന്നാണ് എബിസി റേഡിയോ മെല്‍ബണിനോട് പാറ്റന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കോവിഡിനെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായി മെല്‍ബണില്‍ രണ്ട് മാസത്തിലധികമായി കര്‍ക്കശമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആളുകള്‍ക്ക് രാത്രി എട്ട് മണിക്കും രാവിലെ അഞ്ച് മണിക്കുമിടയില്‍ വീടുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. കര്‍ഫ്യൂ കര്‍ക്കശമായി നടപ്പിലാക്കുന്നതിന് പോലീസ് പരിധി വിട്ട് ഇടപെട്ടുവെന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചാണ് പോലീസ് ചീഫ് കമ്മീഷണര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മെല്‍ബണില്‍ കര്‍ഫ്യൂ നടപ്പിലാക്കുന്നതില്‍ ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഓഫീസറുമായുണ്ടാക്കിയ ധാരണ പ്രകാരം പോലീസ് മാര്‍ഗനിര്‍ദേശം നല്‍കുക മാത്രമേ നല്‍കിയിട്ടുള്ളുവെന്നാണ് പാറ്റന്‍ വിശദീകരിക്കുന്നത്. മെല്‍ബണില്‍ കര്‍ക്കശമായ രീതിയില്‍ കര്‍ഫ്യൂ നടപ്പിലാക്കിയതിനെ ശക്തമായി ന്യായീകരിച്ച് വിക്ടോറിയന്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് ഇന്നലെയും രംഗത്തെത്തിയിരുന്നു. കോവിഡ് പകര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്ന റീജിയണല്‍ വിക്ടോറിയയില്‍ ഉടന്‍ തന്നെ ഇളവുകളേര്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നാണ് പ്രീമിയര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends