എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് പകര്‍ച്ച രൂക്ഷമാകുന്നു;സിഡ്‌നിയിലെ ഹോസ്പിറ്റലുകളിലെ രോഗപ്പകര്‍ച്ച ഭീതിയേറ്റുന്നു; കോണ്‍കോര്‍ഡ്, ലിവര്‍പൂള്‍ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട 14 പേര്‍ക്ക് കോവിഡ്; ഒമ്പത് പേര്‍ ഹെല്‍ക്ക് വര്‍ക്കര്‍മാര്‍

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് പകര്‍ച്ച രൂക്ഷമാകുന്നു;സിഡ്‌നിയിലെ  ഹോസ്പിറ്റലുകളിലെ രോഗപ്പകര്‍ച്ച ഭീതിയേറ്റുന്നു;  കോണ്‍കോര്‍ഡ്, ലിവര്‍പൂള്‍ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട 14 പേര്‍ക്ക് കോവിഡ്; ഒമ്പത് പേര്‍ ഹെല്‍ക്ക് വര്‍ക്കര്‍മാര്‍
എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് പകര്‍ച്ച രൂക്ഷമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. സിഡ്‌നിയിലെ ഹോസ്പിറ്റലുകളിലെ രോഗപ്പകര്‍ച്ച ഏറുന്നതാണ് ഇതിന് പ്രധാന കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. സിഡ്‌നിയിലെ രണ്ട് ഹോസ്പിറ്റലുകളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഏഴ് കേസുകളില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും തിരിച്ചെത്തി ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരാണ്. ശേഷിക്കുന്നവര്‍ നേരത്തെ രോഗം വന്നവരുമായോ അല്ലെങ്കില്‍ ക്ലസ്റ്ററുകളുമായോ ബന്ധപ്പെട്ടവരാണ്.

പുതിയ രോഗികളിലൊരാള്‍ വെസ്‌റ്റേണ്‍ സിഡ്‌നിയിലെ സെന്റ് പോള്‍സ് കത്തോലിക്ക് കോളജ് ഗ്രേസ്റ്റാന്‍സിലെ കുട്ടിയാണ്. ഇവിടെയുള്ള ഒരു രോഗിയില്‍ നിന്നാണീ കുട്ടിക്ക് രോഗം പകര്‍ന്നിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി നിലവില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. മറ്റ് രണ്ട് കേസുകള്‍ സിഡ്‌നിയിലെ ഇന്നര്‍ വെസ്റ്റിലെ കോണ്‍കോര്‍ഡ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടതാണ്. ഇതിലൊരാള്‍ ഈ ഹോസ്പിറ്റലിലെ സ്റ്റാഫ് മെമ്പറും മറ്റൊരാള്‍ നേരത്തെയുണ്ടായിരുന്ന രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുമാണ്.

കോണ്‍കോര്‍ഡ്, ലിവര്‍പൂള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട് 14 പേര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സിഡ്‌നിയിലെ ഹോസ്പിറ്റല്‍ ക്ലസ്റ്ററുകള്‍ വിസ്തൃതമാകുന്നത് കടുത്ത ആശങ്കയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒമ്പത് ഹെല്‍ത്ത് വര്‍ക്കര്‍മാരുമുള്‍പ്പെടുന്നുണ്ട്.പുതിയ ഇന്‍ഫെക്ഷനുകളുടെ ഉറവിടം തേടിയുള്ള അന്വേഷണം നടക്കുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്തിന്റെ ഡോ.ജെറമി മാക് അനുല്‍ട്ടി പറയുന്നത്.

Other News in this category



4malayalees Recommends