ഡാര്‍വിനിലെ തുറമുഖം ചൈനീസ് കമ്പനിക്ക് ലീസിന് കൊടുത്തതില്‍ സുരക്ഷാ-നയതന്ത്ര ഭീഷണികളില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി; 99 വര്‍ഷത്തേക്ക് ലീസിനെടുത്തത് ചൈനീസ് കമ്പനിയായ ലാന്‍ബ്രിഡ്ജ്

ഡാര്‍വിനിലെ തുറമുഖം ചൈനീസ് കമ്പനിക്ക് ലീസിന് കൊടുത്തതില്‍ സുരക്ഷാ-നയതന്ത്ര ഭീഷണികളില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി;  99 വര്‍ഷത്തേക്ക് ലീസിനെടുത്തത് ചൈനീസ് കമ്പനിയായ ലാന്‍ബ്രിഡ്ജ്

ഡാര്‍വിനിലെ തുറമുഖം ചൈനീസ് കമ്പനിക്ക് ലീസിന് കൊടുത്തതുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാ ആശങ്കകളുമില്ലെന്ന് വെളിപ്പെടുത്തി പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സ് രംഗത്തെത്തി. ഡാര്‍വിനിലെ തുറമുഖം ഒരു ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തേക്ക് ലീസിന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ആശങ്കകളും ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 2015ലായിരുന്നു സിഎല്‍പി ടെറിട്ടെറി ഗവണ്‍മെന്റ് ചൈനീസ് കമ്പനിയായ ലാന്‍ബ്രിഡ്ജിന് 99 വര്‍ഷത്തേക്ക് ലീസിന് നല്‍കിയിരുന്നത്.

ഇതിനെ ചൊല്ലി ഓസ്‌ട്രേലിയയുടെ പ്രതിരോധ- നയതന്ത്ര സമൂഹങ്ങളില്‍ വന്‍ ആശങ്കയുയര്‍ത്തിയിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇക്കാര്യത്തില്‍ തനിക്കുള്ള ആശങ്ക അന്നത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോളം ടേണ്‍ബുളിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഡാര്‍വിന്‍ തുറമുഖം ലീസിന് നല്‍കിയതിനെ ചൊല്ലി ആശങ്ക തീരെ വേണ്ടെന്നാണ് ഡാര്‍വിനില്‍ ഓസ്‌ട്രേലിയയിലെ യുഎസ് അംബാസിഡറായ ആര്‍തര്‍ ബി കുല്‍വാഹൗസിനൊപ്പം നടത്തിയ പത്ര സമ്മേളനത്തില്‍ വച്ച് ലിന്‍ഡ റെയ്‌നോള്‍ഡ്‌സ് പ്രതികരിച്ചിരിക്കുന്നത്.

ഡാര്‍വിന്‍ തുറമുഖവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതിരോധ പരമോ അല്ലെങ്കില്‍ സുരക്ഷാ പരമോ ആയ ആശങ്കകളൊന്നുമില്ലെന്നാണ് റെയ്‌നോള്‍ഡ്‌സ് ആവര്‍ത്തിക്കുന്നത്. ഡാര്‍വിനിലെ പ്രധാന ഡിഫെന്‍സ് പോര്‍ട്ട് എച്ച്എംഎഎസ് കൂനവാരയാണെന്നും മറിച്ച് പോര്‍ട്ട് ഡാര്‍വിനാണെന്നും പ്രതിരോധ മന്ത്രി ഇത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുന്നു. ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പല വിഷയങ്ങളെ ചൊല്ലി വഷളാകുന്ന വേളയിലാണ് ഡാര്‍വ ിന്‍ തുറമുഖം ചൈനീസ് കമ്പനിക്ക് ലീസിന് കൊടുത്ത നീക്കം വീണ്ടും വിവാദമാകുന്നത്.

Other News in this category



4malayalees Recommends