പണത്തിനും സൗന്ദര്യത്തിനും ജാതിയ്ക്കും മതത്തിനും അപ്പുറം മനുഷ്യനെ ഒന്നുമല്ലാതാക്കി കോവിഡ് ; വൈറലാകുന്നു ജാതിയുമില്ല മതവുമില്ല ഗാനം ; മനസിനെ കീഴടക്കിയെന്നും ചിന്തിക്കേണ്ട വരികളെന്നും മജീഷ്യന്‍ മുതുകാട് ഗോപിനാഥ്

പണത്തിനും സൗന്ദര്യത്തിനും ജാതിയ്ക്കും മതത്തിനും അപ്പുറം മനുഷ്യനെ ഒന്നുമല്ലാതാക്കി കോവിഡ് ; വൈറലാകുന്നു ജാതിയുമില്ല മതവുമില്ല ഗാനം ; മനസിനെ കീഴടക്കിയെന്നും ചിന്തിക്കേണ്ട വരികളെന്നും മജീഷ്യന്‍ മുതുകാട് ഗോപിനാഥ്
കോവിഡ് ലോകത്തെ കീഴടക്കുകയാണ്. അപ്രതീക്ഷിതമെങ്കിലും ജീവിതത്തെ മുഴുവന്‍ താളം തെറ്റിക്കുകയാണ് ഈ മഹാമാരി. പണത്തിനും പദവിക്കും അപ്പുറം നാം ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ഈ കാലം.


കോവിഡ് നമ്മളെ ഒരു പാട് പാഠങ്ങള്‍ പഠിപ്പിച്ചെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മജീഷ്യന്‍ മുതുകാട് ഗോപിനാഥ്. മനോഹരമായ ഒരു അവതരണം നല്‍കി ചില കാര്യങ്ങളും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. മഹാമാരിക്ക് മുന്നില്‍ എല്ലാവരും ഒന്നായി. എല്ലാ അഹങ്കാരും ഇല്ലാതായി

ഒരു രോഗത്തിനോ ഒരു ദുരന്തത്തിനോ നശിപ്പിക്കാനാകാത്ത എന്ത് സൗന്ദര്യമാണ് സമ്പത്താണ് നമുക്കുള്ളത് എന്ന മനസില്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം നമ്മളോട് പങ്കുവയ്ക്കുന്നു. ഈ ആശയം ഏവരിലും എത്തിക്കാന്‍ ഈ വീഡിയോയ്ക്കായി.

ജാതിയുമില്ല മതവുമില്ല എന്നു തുടങ്ങുന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കോവിഡ് സൃഷ്ടിച്ച സമത്വത്തെ കുറിച്ചും കഷ്ടപ്പാടുളെ കുറിച്ചും നര്‍മ്മം കലര്‍ന്ന രീതിയില്‍ ആവിഷ്‌ക്കരിച്ചിരികയാണ് ആരോഗ്യ പ്രവര്‍ത്തകനും ഐ. എം. എ. മുന്‍ കേരള സംസ്ഥാന സെക്രട്ടറിയും ശിശുരോഗ വിദഗ്ധനുമായ ഡോ. ടി. സുരേഷ് കുമാര്‍.

കാര്‍ത്തിക് പ്രകാശിന്റെ സംഗീതത്തില്‍ ശസ്ത പിന്നണി ഗായകന്‍ വിജേഷ് ഗോപാല്‍ ആലപിച ഗാനം വളരെ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രശസ്ത മജീഷ്യന്‍ മുതുകാട് ഗോപിനാഥ് തന്റെ ഫേസ്ബുക്കില്‍ പേജില്‍ പോസ്റ്റ് ചെയ്യുകയും കണ്ടവര്‍ ഒരു ലക്ഷത്തോളം അടുക്കുകയും ചെയ്യുന്നു.








Other News in this category



4malayalees Recommends