കാനഡയിലെ എല്ലാ പ്രൊവിന്‍സുകളിലേക്കും കുടിയേറ്റം അനായാസം; അതതിടതങ്ങളിലേക്കുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മാത്രം; വ്യക്തിപരമായ സാഹചര്യങ്ങളും കഴിവുകളും പ്രവര്‍ത്തി പരിചയവും സ്വാധീനിക്കുന്നുവെന്ന് വിദഗ്ധര്‍

കാനഡയിലെ എല്ലാ പ്രൊവിന്‍സുകളിലേക്കും കുടിയേറ്റം അനായാസം; അതതിടതങ്ങളിലേക്കുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മാത്രം; വ്യക്തിപരമായ സാഹചര്യങ്ങളും കഴിവുകളും പ്രവര്‍ത്തി പരിചയവും  സ്വാധീനിക്കുന്നുവെന്ന് വിദഗ്ധര്‍
കാനഡയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് നിരവധി കുടിയേറ്റക്കാര്‍ക്കും അതിന് ശ്രമിക്കുന്നവര്‍ക്കും ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. അതായത് രാജ്യത്തെ ചില പ്രൊവിന്‍സുകളിലേക്ക് കൂടുതല്‍ വേഗത്തില്‍ കുടിയേറാന്‍ സാധിക്കുമ്പോള്‍ മറ്റ് ചില പ്രൊവിന്‍സുകളിലേക്ക് കുടിയേറ്റം പ്രയാസമാണെന്നുമാണീ തെറ്റിദ്ധാരണ. പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമില്‍ പങ്കാളികളായിരിക്കുന്ന കാഡനയിലെ ഓരോ പ്രൊവിന്‍സിനും അവരുടേതായ അതുല്യമായ സ്ട്രീമുകളുണ്ട്.

ഓരോ പ്രൊവിന്‍സിന്റെയും തൊഴില്‍ ആവശ്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സ്ട്രീമുകളാണിവ. ഓരോ പ്രൊവിന്‍സിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ പ്രത്യേക കാറ്റഗറികളിലുളള കുടിയേറ്റക്കാരെ ആവശ്യമായ തോതില്‍ എത്തിക്കുന്നതിനുള്ള സ്ട്രീമുകളാണിവ. ഓരോ പ്രൊവിന്‍സിന്റെയും പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഭാഗമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാല്‍ കാനഡയിലെ എല്ലായിടത്തേക്കുമുള്ള കുടിയേറ്റം അനായാസമാണെന്നാണ് വിദഗ്ധര്‍ വിശകലനത്തിലൂടെ ഏവരേയും ഓര്‍മിപ്പിക്കുന്നത്.

കുടിയേറ്റത്തിന് ശ്രമിക്കുന്ന ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സാഹചര്യങ്ങളും കഴിവുകളും പ്രവര്‍ത്തി പരിചയവും ഓരോ ഇടത്തേക്കുമുള്ള കുടിയേറ്റത്തിനുള്ള സാധ്യതകളെ വര്‍ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുന്നുവെന്നും എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നു. ചിലയിടങ്ങളിലേക്ക് ജോബ് ഓഫര്‍ നിര്‍ബന്ധമായിരിക്കുമ്പോള്‍ മറ്റിടങ്ങളില്‍ ഇത് നിര്‍ബന്ധമായിരിക്കില്ല. കാനഡയില്‍ നുനാവത്ത്, ക്യുബെക്ക് എന്നിവ ഒഴിച്ച് മിക്ക റീജിയണുകള്‍ക്കും അവരുടേതായ ഇമിഗ്രേഷന്‍ പാത്ത് വേകളായ പിഎന്‍പി സ്‌പെസിഫിക്ക് സ്ട്രീമുകളുണ്ട്.

Other News in this category



4malayalees Recommends