കാവ്യജ്വാല പ്രകാശനം 12ന് ശനിയാഴ്ച

കാവ്യജ്വാല പ്രകാശനം 12ന് ശനിയാഴ്ച
കാല്‍ഗറി: കാല്‍ഗറിയിലെ സാഹിത്യ കലാപ്രേമികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണികയായ 'കാവ്യജ്വാല'യുടെ പ്രകാശനം, സെപ്റ്റംബര്‍ 12നു ശനിയാഴ്ച വൈകിട്ട് 7.30 (എംഎസ്ടി), 8.30 (സി.എസ്.ടി) സൂം മീറ്റിംഗില്‍ കൂടുന്നതാണ്.


തദവസരത്തില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാള സാഹിത്യകാരന്‍ ജയിംസ് കുരീക്കാട്ടില്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നതും, കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായ റഫീഖ് അഹമ്മദ്, റിട്ട ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുന്നതുമാണ്. പരിപാടിയുടെ ലൈവ് സ്ട്രീം https://www.facebook.com/kavyasandhya.sahithyam/ ല്‍ ഉണ്ടായിരിക്കുന്നതാണ്.

ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.


Other News in this category4malayalees Recommends