മന്ത്രവാദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

മന്ത്രവാദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍
മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ പ്രകാരമാണ് പൂജാരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു

പ്രസാദം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ക്ഷേത്രവളപ്പിലുള്ള സ്റ്റോറൂമിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends