12 വയസ്സിന് മുകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ സൗജന്യ കോവിഡ് പരിശോധന നടത്തും

12 വയസ്സിന് മുകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ സൗജന്യ കോവിഡ് പരിശോധന നടത്തും
12 വയസ്സിന് മുകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ സൗജന്യ കോവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചു. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിലും അതത് സ്‌കൂളിലും ഇതിനായി സൗകര്യം ഒരുക്കും. പരിശോധനയില്‍ നെഗറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്കു മാത്രമേ സ്‌കൂളിലേക്ക് പ്രവേശനമുണ്ടാകൂ. ഈ പ്രഖ്യാപനം രക്ഷിതാക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. രണ്ട് ആഴ്ചയിലൊരിക്കല്‍ കുട്ടികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്നെ നിബന്ധന രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.

രോഗലക്ഷണമുള്ളവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. രോഗം സ്ഥിരീകരിക്കുന്നവര്‍ ചികിത്സക്ക് ശേഷം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ സ്‌കൂളിലേക്കു പ്രവേശിപ്പിക്കൂ. വിദേശത്തുനിന്ന് എത്തുന്ന വിദ്യാര്‍ഥികളും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്നാല്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജരാകാം.

രോഗലക്ഷണമുള്ളവരെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ രേഖാമൂലം എഴുതി നല്‍കണം.

Other News in this category



4malayalees Recommends