യുഎസിന്റെ വെസ്റ്റ് കോസ്റ്റിലുണ്ടായ കടുത്ത അഗ്നിബാധ മൂലം 15 പേര്‍ കൊല്ലപ്പെട്ടു;അഞ്ച് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു;കാലിഫോര്‍ണിയയില്‍ 2.6 മില്യണ്‍ ഏക്കറില്‍ തീ പടര്‍ന്നു; കടുത്ത കാറ്റുകള്‍ തീ നിയന്ത്രണാതീതമായി പടരുന്നതിന് വഴിയൊരുക്കുന്നു

യുഎസിന്റെ വെസ്റ്റ് കോസ്റ്റിലുണ്ടായ കടുത്ത അഗ്നിബാധ മൂലം 15 പേര്‍ കൊല്ലപ്പെട്ടു;അഞ്ച് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു;കാലിഫോര്‍ണിയയില്‍ 2.6 മില്യണ്‍ ഏക്കറില്‍ തീ പടര്‍ന്നു; കടുത്ത കാറ്റുകള്‍ തീ നിയന്ത്രണാതീതമായി പടരുന്നതിന് വഴിയൊരുക്കുന്നു

യുഎസിന്റെ വെസ്റ്റ് കോസ്റ്റിലുണ്ടായ കടുത്ത അഗ്നിബാധ മൂലം 15 പേര്‍ കൊല്ലപ്പെട്ടുവെന്നും അഞ്ച് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ തീപിടിത്തം കാരണമുണ്ടായിരിക്കുന്ന പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ കുറച്ച് ദിവസങ്ങളായി നിയന്ത്രണമില്ലാതെ കത്തിപ്പടരുന്ന അഗ്നി മൂലം റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്.


കടുത്ത കാറ്റുകള്‍ തീ ആളിപ്പടരുന്നതിന് കൂടുതല്‍ കാരണമായി വര്‍ത്തിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാലിഫോര്‍ണിയയിലുണ്ടായ തീ അവിടെ ഇതുവരെ ഉണ്ടായ അഗ്നിബാധകളില്‍ വച്ചേറ്റവും രൂക്ഷമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച സ്റ്റേറ്റിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് നിരവധി അഗ്നിബാധകളാണ് ഉണ്ടായിരിക്കുന്നത്. കടുത്ത കാറ്റ് മൂലം നിയന്ത്രണാതീതമായി കത്തിപ്പടര്‍ന്നിരിക്കുന്ന തീ ഇവിടുത്തെ 7,46,000 ഏക്കറുകളിലേക്കാണ് കത്തിപ്പടര്‍ന്ന് കടുത്ത നാശനഷ്ടം സൃഷ്ടിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയ സ്‌റ്റേറ്റിലാകമാനം മൊത്തം 2.6 മില്യണ്‍ ഏക്കറുകളാണ് അഗ്നി നക്കിത്തുടച്ചിരിക്കുന്നത്.ഇവിടുത്തെ കൃഷിക്കും വസ്തുവകകള്‍ക്കുമെല്ലാം വന്‍ നാശനഷ്ടമാണ് അഗ്നിബാധമൂലമുണ്ടായിരിക്കുന്നത്.നോര്‍ത്തേണ്‍ സിയറ നെവാദയിലെ ഫൂട്ട്ഹില്‍സില്‍ നിരവധി വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം അഗ്‌നിബാധ കാരണമുണ്ടായിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഇവിടുത്തെ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നത്.പ്ലുമാസ്, യുബ, ബട്ട് കൗണ്ടീസ് എന്നിവിടങ്ങളിലെ ഏതാണ്ട് 20,000ത്തോളം പേരെ മുന്‍കരുതലായി ഒഴിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Other News in this category



4malayalees Recommends