ക്യൂബെക്കില്‍ മാസ്‌ക് നിയമം കര്‍ക്കശമാക്കുന്നു; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടുത്ത പിഴ; ബാറുകളില്‍ കരോക്കെക്കും വിലക്ക്; കോവിഡ് 19 അലേര്‍ട്ട് സിസ്റ്റം അനുസരിച്ച് യെല്ലോ മേഖലയായി നിര്‍ണയിച്ചിടങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ നിയമങ്ങള്‍

ക്യൂബെക്കില്‍ മാസ്‌ക് നിയമം കര്‍ക്കശമാക്കുന്നു; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടുത്ത പിഴ; ബാറുകളില്‍ കരോക്കെക്കും വിലക്ക്; കോവിഡ് 19 അലേര്‍ട്ട് സിസ്റ്റം അനുസരിച്ച് യെല്ലോ മേഖലയായി നിര്‍ണയിച്ചിടങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ നിയമങ്ങള്‍
ക്യൂബെക്കില്‍ മാസ്‌ക് നിയമം കര്‍ക്കശമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം പബ്ലിക്ക് ഹെല്‍ത്ത് നിയമങ്ങള്‍ പ്രകാരം മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ക്കശമായ രീതിയില്‍ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. ക്യൂബെക്ക് പ്രീമിയറായ ഫ്രാന്‍കോയിസ് ലെഗൗല്‍ട്ടാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രൊവിന്‍സില്‍ ബാറുകളില്‍ കരോക്കെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ക്യൂബെക്ക് സിറ്റി ബാറില്‍ നടന്ന ഒരു ഇവന്റുമായി ബന്ധപ്പെട്ട് 80ല്‍ അധികം പുതിയ കോവിഡ് കേസുകള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണീ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫൈനുകള്‍ ക്യൂബെക്കിലുടനീളം കര്‍ക്കശമായ രീതിയിലായിരിക്കും നടപ്പിലാക്കുന്നത്. പ്രൊവിന്‍സില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ കളര്‍ കോഡഡ് കോവിഡ് 19 അലേര്‍ട്ട് സിസ്റ്റം അനുസരിച്ച് യെല്ലോ മേഖലയായി നിര്‍ണയിച്ചിരിക്കുന്ന ഇടങ്ങളിലായിരിക്കും മാസ്‌ക് നിയമം പോലുള്ളവ കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കുകയെന്നാണ് പ്രീമിയര്‍ പറയുന്നത്.

കോവിഡ് ഭീഷണി ഇപ്പോഴും ക്യൂബെക്കില്‍ നിലനില്‍ക്കുന്നുവെന്നിരിക്കെ ചിലരുടെ ഉത്തരവാദിത്വമില്ലായ്മയും ഗൗരവമില്ലായ്മയൂം മൂലം മൊത്തം ജനങ്ങള്‍ക്ക് കോവിഡ് ഭീഷണി ഉയര്‍ത്തുന്ന മനോഭാവം വച്ച് പൊറുപ്പിക്കാനാവില്ലെന്നും അതിനാലാണ് കോവിഡ് നിയമം പ്രൊവിന്‍സില്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതെന്നും പ്രീമിയര്‍ വിശദീകരിക്കുന്നു.പുതിയ നിയമങ്ങള്‍ ശനിയാഴ്ച മുതലാണ് നിലവില്‍ വരുന്നത്. സാമൂഹിക അകലം പാലിക്കല്‍ സാധ്യമാകാത്ത അകത്തളങ്ങളില്‍ ഏവരും മാസ്‌ക് ധരിക്കണമെന്നത് ഇത് പ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്.സര്‍ക്കാരിന്റെ മാസ്‌ക് നിയമം കര്‍ക്കശമായി നടപ്പിലാക്കാത്ത സ്ഥാപന ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നതായിരിക്കും.

Other News in this category



4malayalees Recommends