ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോം മേഖലയില്‍ കോവിഡ് പ്രത്യാഘാതം രൂക്ഷം; രാജ്യമാകമാനമുള്ള ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ 580 കൊറോണ മരണം; ഭൂരിഭാഗം മരണവും വിക്ടോറിയയില്‍; നിലവില്‍ 620 ആക്ടീവ് കേസുകള്‍; ആക്ടീവ് ഔട്ട്‌ബ്രേക്കുകള്‍ 83

ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോം മേഖലയില്‍ കോവിഡ് പ്രത്യാഘാതം രൂക്ഷം; രാജ്യമാകമാനമുള്ള ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ 580 കൊറോണ മരണം; ഭൂരിഭാഗം മരണവും വിക്ടോറിയയില്‍; നിലവില്‍ 620 ആക്ടീവ് കേസുകള്‍; ആക്ടീവ് ഔട്ട്‌ബ്രേക്കുകള്‍ 83
ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോം മേഖലയില്‍ കോവിഡ് കടുത്ത രീതിയില്‍ ആഞ്ഞടിച്ചുവെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. ഇതിന്റെ വ്യക്തമായ കണക്കുകള്‍ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. ഇത് പ്രകാരം രാജ്യമാകമാനം ഏയ്ജ്ഡ് കെയര്‍ ഹോമുകളിലെ മരണസംഖ്യ 580 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത് വിക്ടോറിയയിലെ രണ്ടാം കോവിഡ് തരംഗത്തിലാണ്.

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യമാകമാനമുള്ള ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ നിലവില്‍ ആക്ടീവ് ഔട്ട്‌ബ്രേക്കുകള്‍ 83 ആണ്. ആക്ടീവ് റെസിഡന്റ് കേസുകള്‍ 454ഉം ആക്ടീവ് സ്റ്റാഫ് കേസുകള്‍ 166ഉം ആണ്. ഇതുവരെ രാജ്യമാകമാനമുള്ള വിവിധ കെയര്‍ ഹോമുകളിലെ 1967 അന്തേവാസികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 925 പേര്‍ക്ക് സുഖപ്പെട്ടിട്ടുണ്ട്. മൊത്തം 2082 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 1916 പേര്‍ക്ക് സുഖം പ്രാപിച്ചിട്ടുണ്ട്.

വിക്ടോറിയന്‍ ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.വിക്ടോറിയയിലെ 25 നഴ്‌സിംഗ് ഹോമുകളില്‍ മരണസംഖ്യ ഇരട്ടയക്കത്തിലാണ്. രാജ്യത്ത് റെസിഡന്‍ഷ്യല്‍ കെയര് ഹോമുകളില്‍ നിലവില്‍ 83 ആക്ടീവ് ഔട്ട്‌ബ്രേക്കുകളാണുള്ളത്. ഇതില്‍ 82 ഏയ്ജ്ഡ് കെയര് സെന്ററുകളും വിക്ടോറിയയിലും ഒന്ന് ക്യൂന്‍സ്ലാന്‍ഡിലുമാണ്. വിക്ടോറിയയിലെ എപ്പിംഗ് ഗാര്‍ഡന്‍സ് കെയര്‍ ഹോമില്‍ 36 അന്തേവാസികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ 85 ജീവനക്കാരടക്കം 187 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

Other News in this category



4malayalees Recommends