ടാസ്മാനിയയില്‍ കോവിഡ് പ്രതിസന്ധി മൂലം കുടിവെള്ളത്തിന് പോലും വില വര്‍ധിപ്പിക്കാന്‍ സാധ്യത; നഷ്ടത്തിലായ ടാസ് വാട്ടറിന് ഉപഭോക്താക്കളില്‍ നിന്നും കുടിവെള്ളത്തിന് വില കൂട്ടിയില്ലെങ്കില്‍ പിടിച്ച് നില്‍ക്കാനാവില്ല; വില വര്‍ധന ആവശ്യപ്പെട്ട് കൗണ്‍സിലുകള്‍

ടാസ്മാനിയയില്‍ കോവിഡ് പ്രതിസന്ധി മൂലം കുടിവെള്ളത്തിന് പോലും വില വര്‍ധിപ്പിക്കാന്‍ സാധ്യത;  നഷ്ടത്തിലായ ടാസ് വാട്ടറിന് ഉപഭോക്താക്കളില്‍ നിന്നും കുടിവെള്ളത്തിന് വില കൂട്ടിയില്ലെങ്കില്‍ പിടിച്ച് നില്‍ക്കാനാവില്ല; വില വര്‍ധന ആവശ്യപ്പെട്ട് കൗണ്‍സിലുകള്‍
കോവിഡ് 19 സൃഷ്ടിച്ച പ്രത്യാഘാതം കുടിവെള്ളത്തിന് പോലും വിലയേറുന്ന അവസ്ഥയാണ് ടാസ്മാനിയയിലുള്ളത്. സ്‌റ്റേറ്റില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രൊവൈഡറായ ടാസ് വാട്ടര്‍ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അക്കാരണത്താല്‍ കുടിവെള്ളത്തിന് വില കൂട്ടിയാല്‍ മാത്രമേ ഇനി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ജൂണ്‍ 30ന് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ടാക്ട് കൊടുക്കുന്നതിന് മുമ്പുള്ള ടാസ് വാട്ടറിന്റെ നെറ്റ് ലോസ് 15 മില്യണ്‍ ഡോളറാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഈ നഷ്ടം നികത്താന്‍ ഉപഭോക്താക്കളില്‍ നിന്നും ജലത്തിന് കൂടുതല്‍ വില ഈടാക്കാന്‍ ടാസ് വാട്ടര്‍ ആലോചിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ടാസ് വാട്ടര്‍ പോലുള്ള പ്രൊവൈഡര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്‌ക്കേണ്ടി വന്നതിനാല്‍ കസ്റ്റമര്‍മാരുടെ കീശയില്‍ വിലവര്‍ധനവിലൂടെ കൈയിട്ട് വാരിയാല്‍ മാത്രമേ ടാസ് വാട്ടറിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്ന വിഷമകരമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ചെറുകിട ബിസിനസുകള്‍ക്ക് സ്‌റ്റേറ്റ് ഗവണ്‍മെന്റ് നല്‍കി വന്നിരുന്ന റിബേറ്റുകളെ കോവിഡ് പ്രതിസന്ധി വന്‍ തോതില്‍ ബാധിച്ചതിനാല്‍ ടാസ് വാട്ടറിന്റെയും വരുമാനം വന്‍ തോതില്‍ ഇടിഞ്ഞ് താണിട്ടുണ്ടെന്നാണ് ടാസ്മാനിയയിലെ എല്ലാ ഭാഗത്തുമുള്ള കൗണ്‍സിലര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ കുടിവെള്ളത്തിന് വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനെ ബോധിപ്പിച്ച് ടാസ് വാട്ടറിന്റെ പ്രധാനപ്പെട്ട ഓഹരിയുടമകളെ പ്രതിനിധീകരിച്ച് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends