കരളിന്റെ ആരോഗ്യം ; ശ്രദ്ധിക്കേണ്ടവ

കരളിന്റെ ആരോഗ്യം ; ശ്രദ്ധിക്കേണ്ടവ
വളരെയേറെ ജോലികള്‍ നാമറിയാതെതന്നെ ചെയ്തുതീര്‍ക്കുന്ന ഗ്രന്ഥിയാണ് കരള്‍. മദ്യപിക്കുന്നവര്‍ക്ക് കരള്‍ രോഗം ബാധിക്കാനുള്ള സാദ്ധ്യത മദ്യപിക്കാത്തവരെക്കാള്‍ കൂടുതലാണ്. എന്നാല്‍ കരള്‍രോഗമുണ്ടാകുവാന്‍ മദ്യപിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

നാമിന്ന് വളരെ സാധാരണയായി ഉപയോഗിക്കുന്നതും ജീവിതശൈലി രോഗങ്ങളുടെ ശമനത്തിന് ദിനംപ്രതി ഉപയോഗിക്കുന്നതുമായ മരുന്നുകളും, ചില ഭക്ഷണങ്ങള്‍ പോലും കരളിനെ നശിപ്പിക്കുന്നു.ഹെപ്പറ്റൈറ്റിസ് ബി, മഞ്ഞപ്പിത്തം എന്നിവയും കരളിനെ ബാധിക്കും.കൊഴുപ്പ് കൂടിയാല്‍ ഫാറ്റി ലിവറുമുണ്ടാകും. കരളിന്റെ വലിപ്പം വര്‍ദ്ധിച്ചും കരളിന്റെ പ്രവര്‍ത്തനം ക്രമേണ നശിച്ചു പോകാറുണ്ട്.

നാം ഉപയോഗിക്കുന്ന ഭക്ഷണമാകട്ടെ, മരുന്നാകട്ടെ അതിലുള്ള വിഷാംശം കരള്‍ ആഗീരണം ചെയ്യുന്നതുകൊണ്ടാണ് ആ വിഷം നമുക്ക് മാരകമാകാത്തത്. എന്നാല്‍ ഇപ്രകാരം വിഷത്തെ വലിച്ചെടുത്ത് സൂക്ഷിക്കുന്നത് കാരണം ഒരിക്കല്‍ കരളിന് അതിന്റെ പ്രവൃത്തി ചെയ്യുവാന്‍ സാധിക്കാതെ വരും.ചുരുക്കത്തില്‍ നമ്മളെ രക്ഷിക്കുവാനായി ചെയ്യുന്ന സേവനം കരളിനു തന്നെ വിനയായി മാറുന്നു. അതോടെ എന്തും ഏതും തിന്നുകയും കുടിക്കുകയും ചെയ്തിട്ടും ഒരു കുഴപ്പവുമില്ലാതിരുന്ന നമ്മുടെ കരള്‍ നിവൃത്തിയില്ലാതെ പണിമുടക്കിലേക്ക് വഴിമാറുന്നു.


പനിക്കുള്ള ചില ഗുളികകള്‍, വൈറസ് ജന്യമായ പനികളില്‍ ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം, വേദനാസംഹാരികള്‍, ചുമയ്ക്കുള്ള ചില മരുന്നുകള്‍, പ്രമേഹത്തിനും കൊളസ്‌ട്രോളിനും ഹൃദ്രോഗത്തിനും കഴിക്കുന്ന മരുന്നുകള്‍, നിറമുള്ള ഭക്ഷണം, കോള, നിറമുള്ള ഭക്ഷണം, പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിദ്ധ്യം,മദ്യം,മദ്യത്തിന് വീര്യം കൂട്ടുവാനായി ഉപയോഗിക്കുന്ന സ്പിരിറ്റ് തുടങ്ങിയവ, ടിന്നിലടച്ച് വരുന്ന പാല്‍പ്പൊടികളും സോഫ്റ്റ് ഡ്രിങ്ക്‌സും തുടങ്ങി നമ്മുടെ ശരീരത്തിന് സാത്മ്യമല്ലാത്തതെന്തും കരളിനെ പ്രതിസന്ധിയിലാക്കും.

ചൈന സാല്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന അജ്‌നാമോട്ടോ വലിയ കുഴപ്പമുണ്ടാക്കും.പഴകിയ മാംസത്തെ പോലും മൃദുവും രുചികരവുമാക്കുവാനും പല ഭക്ഷണങ്ങളും കൂടുതല്‍ രുചിയുള്ളതാക്കുവാനും അധികമായ അളവില്‍ ഇത് കേരളത്തിലും ഉപയോഗിക്കുന്നുണ്ട്.

നെഞ്ചെരിച്ചിലും, മലബന്ധവും, ചിലപ്പോള്‍ മലം പിടിച്ചു നിര്‍ത്തുവാന്‍ സാധിക്കാതെ തുടര്‍ച്ചയായി പോകലും, രക്തം ചേര്‍ന്ന് മലം പോവുകയും, മലം ഉരുണ്ട് ഗുളികകള്‍ പോലെ കറുത്ത നിറത്തില്‍ പോവുകയും, രക്തം ഛര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കരള്‍രോഗം ഇല്ലെന്ന് പരിശോധനയില്‍ ഉറപ്പുവരുത്തണം.

ഗ്യാസിന്റെ ബുദ്ധിമുട്ട് തുടര്‍ച്ചയായി ഉള്ളവര്‍ കൊളസ്‌ട്രോളും ലിവറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ടെസ്റ്റുകളും പരിശോധിപ്പിക്കണം.

അള്‍ട്രാസൗണ്ട് പരിശോധന നടത്തി ലിവറിന്റെ ഗ്രേഡുകള്‍ തിരിച്ചശേഷം ഇതിനൊന്നും മരുന്നില്ലെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുന്ന പ്രവണത കാണുന്നുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും ചില ഭക്ഷണക്രമങ്ങള്‍ ശീലിക്കുകയും ദഹനചന പ്രകൃയകള്‍ ക്രമമാക്കുകയും ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് കരളിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും.


ഭാരതീയചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ ചികിത്സ സൗജന്യമാണ്.


*ശ്രദ്ധിക്കേണ്ടവ*


വളരെ വീര്യം കുറഞ്ഞ മരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുക


ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുക


മാരക കീടനാശിനികള്‍ ഒഴിവാക്കിയുള്ള കൃഷി പ്രോത്സാഹിപ്പിക്കുക


ഹിതമല്ലാത്ത ആഹാരങ്ങള്‍ വിരളമായി മാത്രം ഉപയോഗിക്കുക


പാരമ്പര്യമായി ശീലിച്ച ഭക്ഷണപാനീയ സംസ്‌കാരം അനുവര്‍ത്തിക്കുക


മറ്റ് അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ കരളിനെ സംരക്ഷിക്കുന്നവ ആണെന്ന് ഉറപ്പുവരുത്തുക


ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത മരുന്നുകള്‍ ഉപയോഗിക്കരുത്


മുമ്പെപ്പോഴോ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന കാരണത്താല്‍ ആ മരുന്നുകള്‍ വീണ്ടും ഉപയോഗിക്കരുത്


ഗ്യാസിനെ ഉണ്ടാക്കുന്നതോ മലശോധന കുറയ്ക്കുന്നതോ ആയ ആഹാരം ശീലിക്കരുത്.


*ചുരുക്കത്തില്‍*

നമ്മുടെ സംരക്ഷകനാണ് കരള്‍. കലള്‍ ചെയ്യുന്ന ഉത്തരവാദിത്തങ്ങള്‍ ചില്ലറയല്ല. ബുദ്ധിമുട്ടില്ലാതെ കരളിന് പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മള്‍ തന്നെ ശ്രദ്ധിച്ചേ മതിയാകൂ.ഡോ. ഷര്‍മദ് ഖാന്‍


സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍


ആയുര്‍വേദ ഡിസ്‌പെന്‌സറി


ചേരമാന്‍ തുരുത്ത്


തിരുവനന്തപുരം .


Tel Tel9447963481Other News in this category4malayalees Recommends