കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വരുന്ന മാതാപിതാക്കള്‍ സ്‌കൂളിനുള്ളിലേക്ക് പ്രവേശിക്കരുത് ; നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വരുന്ന മാതാപിതാക്കള്‍ സ്‌കൂളിനുള്ളിലേക്ക് പ്രവേശിക്കരുത് ; നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരിച്ചു കൊണ്ടു പോകാനും വരുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂളിനകത്തേക്ക് പ്രവേശനമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരിച്ചു വിളിക്കാനെത്തുന്നവര്‍ കുട്ടികള്‍ സ്‌കൂളിന് പുറത്തേക്കു വരുന്നതു വരെ സാമൂഹിക അകലം പാലിച്ചു നില്‍ക്കണം. സ്വന്തം വാഹനത്തില്‍ മക്കളെ സ്‌കൂളില്‍ എത്തിക്കുന്നവര്‍ ഒരേ സ്‌കൂളിലേക്കെന്നതിനാല്‍ സമീപത്തുള്ളവര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നതും വിപരീത ഫലമുണ്ടാക്കാം.

കുടുംബാംഗങ്ങള്‍ അല്ലാത്ത മൂന്ന് പേരില്‍ കൂടുതല്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന് ലോക്ക്ഡൗണിന്റെ ആദ്യനാളുകളിലേ നിയമമുണ്ട്. ഇത് പാലിക്കണം. സ്‌കൂള്‍ സമയത്ത് കൂട്ടംകൂടാനുള്ള സാഹചര്യമുണ്ടാകാം. ഇതൊഴിവാക്കാന്‍ ചില രക്ഷിതാക്കള്‍ക്ക് സ്‌കൂളുമായി ബന്ധപ്പെട്ട് അല്‍പം നേരത്തെ എത്താവുന്നതാണ്. നിലവില്‍ ഓരോ ഡിവിഷനിലും കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളില്‍ നേരിട്ട് പഠിക്കാനെത്തുന്നത്. ശേഷിച്ചവര്‍ ഇലേണിംഗ് പഠനം തുടരുന്നു.

നിലവില്‍ സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനറിലൂടെ അകത്തേക്കു പ്രവേശിപ്പിച്ച് ക്ലാസിലെത്തിച്ച് അകലം പാലിച്ച് ഇരുത്തിയാണ് പഠനം നടത്തുന്നത്.

Other News in this category



4malayalees Recommends