ഒമാനിലെ മത്രയില്‍ കെട്ടിടം തകര്‍ന്നുവീണ് തമിഴ്‌നാട് സ്വദേശി മരിച്ചു ; മലയാളിക്ക് പരിക്ക്

ഒമാനിലെ മത്രയില്‍ കെട്ടിടം തകര്‍ന്നുവീണ് തമിഴ്‌നാട് സ്വദേശി മരിച്ചു ; മലയാളിക്ക് പരിക്ക്

ഒമാനിലെ മത്രയില്‍ കെട്ടിടം തകര്‍ന്നുവീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശി ദാസാണ്(57) കെട്ടിട അവശിഷ്യങ്ങള്‍ക്കിടയില്‍പ്പെട്ട് മരിച്ചത്. പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്.ഒമാന്‍ ഫ്‌ളവര്‍ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു ഇരുവരും. രാവിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതോടെയാണ് അപകടം. സദാനന്ദന്‍ പുറത്തേക്കോടി. ദാസ് ഉറങ്ങികിടക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് താമസിച്ചിരുന്ന പഴയ കെട്ടിടം നിലംപതിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതരെത്തിമൃതദേഹ അവശിഷ്ടം പുറത്തെത്തിച്ചു. ജോസ്ഗിരി സ്വദേശി മരിയയാണ് ദാസിന്റെ ഭാര്യ. ഒരു മകളുണ്ട്.


Other News in this category



4malayalees Recommends