ഈ വൈറസ് മനുഷ്യന്‍ ഉണ്ടാക്കിയത്; തെളിവുകള്‍ പുറത്തുവിടുമെന്ന് ചൈനയില്‍ നിന്നും യുഎസിലേക്ക് രക്ഷപ്പെട്ട വൈറോളജിസ്റ്റ്; ബീജിംഗ് സത്യം മറച്ചുവെച്ചു?

ഈ വൈറസ് മനുഷ്യന്‍ ഉണ്ടാക്കിയത്; തെളിവുകള്‍ പുറത്തുവിടുമെന്ന് ചൈനയില്‍ നിന്നും യുഎസിലേക്ക് രക്ഷപ്പെട്ട വൈറോളജിസ്റ്റ്; ബീജിംഗ് സത്യം മറച്ചുവെച്ചു?
കൊറോണാവൈറസ് സംബന്ധിച്ച വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ മറച്ചുവെച്ചതായി ആരോപിക്കുന്ന വൈറോളജിസ്റ്റ് ശാസ്ത്രീയമായ തെളിവുകള്‍ പുറത്തുവിടാന്‍ ഒരുങ്ങുന്നു. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പുറത്തുവിടുമെന്നാണ് വൈറോളജിസ്റ്റ് അവകാശപ്പെടുന്നത്. ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജിയിലും, ഇമ്മ്യൂണോളജിയിലും സ്‌പെഷ്യലൈസ് ചെയ്ത ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാനാണ് ബീജിംഗിന് വൈറസിനെ കുറിച്ച് മുന്‍പ് തന്നെ അറിവുള്ളതായി ആരോപിക്കുന്നത്.

ജീവന്‍ നഷ്ടമാകുമെന്ന് ഭയന്ന് ഇവര്‍ക്ക് ഹോങ്കോംഗില്‍ നിന്നും ഒളിച്ച് പോരേണ്ട സാഹചര്യം നേരിട്ടു. സര്‍ക്കാരിന്റെ എല്ലാ ഡാറ്റാ ബേസില്‍ നിന്നും തന്നെ കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ നീക്കിയതായി രഹസ്യ കേന്ദ്രത്തിലുള്ള ഡോ. ലീ വ്യക്തമാക്കി. വുഹാനിലെ മൃഗ വിപണിയില്‍ നിന്നാണ് കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുകമറയാണെന്ന് ഇവര്‍ പറഞ്ഞു. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന് തെളിയിക്കാന്‍ പര്യാപ്തമായ രേഖകള്‍ താന്‍ പുറത്തുവിടുമെന്നാണ് ഡോ. ലീ അവകാശപ്പെടുന്നത്.


പ്രകൃതിയല്ല വൈറസിന് പിന്നില്‍. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നത്. ജനിതക ഘടന മനുഷ്യന്റെ കൈവിരല്‍ പതിഞ്ഞതിന് തെളിവാണ്. ഇക്കാര്യങ്ങള്‍ ആളുകളോട് വെളിപ്പെടുത്തും. ചൈനയിലെ ലാബില്‍ ഇത് എന്ത് കൊണ്ട് വന്നുവെന്നും പറയും. ബയോളജി സംബന്ധിച്ച് വിവരമില്ലാത്തവര്‍ക്കും വായിച്ചാല്‍ മനസ്സിലാകുന്ന തരത്തിലാകും വിവരങ്ങള്‍, ഡോ. ലീ പറഞ്ഞു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് തന്റെ വിവരങ്ങള്‍ അപ്രത്യക്ഷമാകുകയും, അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് സീനിയേഴ്‌സ് ഉപദേശിക്കുകയും ചെയ്തതോടെയാണ് നാടുവിട്ടതെന്ന് വൈറോളജിസ്റ്റ് വിശദമാക്കി.

ചൈനയിലെ ആളുകള്‍ക്ക് ചില സാമാന്യ ബോധങ്ങളുണ്ട്. നമ്മളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കും. കുടുംബക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കും, പിന്നാലെ സ്വയം അപ്രത്യക്ഷമാകും, ഡോ. ലീ യുഎസിലേക്ക് വരാനുള്ള കാരണം വിശദമാക്കി.


Other News in this category4malayalees Recommends