ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തിയാലുടന്‍ അഡലെയ്ഡ് ഹോട്ടലില്‍ ക്വാറന്റൈന് വിധേയരാക്കും; ഇന്ത്യയുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസിനുള്ള മുന്നൊരുക്കം; അഡലെയ്ഡ് ഓവലില്‍ ക്രിക്കറ്റ് വസന്തം വീണ്ടും

ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തിയാലുടന്‍ അഡലെയ്ഡ് ഹോട്ടലില്‍ ക്വാറന്റൈന് വിധേയരാക്കും; ഇന്ത്യയുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസിനുള്ള മുന്നൊരുക്കം; അഡലെയ്ഡ് ഓവലില്‍ ക്രിക്കറ്റ് വസന്തം വീണ്ടും
ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങളെ അഡലെയ്ഡിലെ ഓവല്‍ ഹോട്ടലില്‍ ക്വാറന്റൈന് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് സീരീസിന്റെ ഹോസ്റ്റിംഗ് അവകാശവുമായി ബന്ധപ്പെട്ട വിലപേശലുകള്‍ നടക്കുന്നതിനിടെയാണീ നീക്കം. എട്ട് പേരടങ്ങിയ ടീം അംഗങ്ങള്‍ രാജ്യത്തേക്ക് തിരിച്ചെത്തിയാല്‍ ഇവരെ വെന്യൂവില്‍ ക്വാറന്റൈന് വിധേയമാക്കുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷാല്‍ വ്യക്തമാക്കിയത്.

ഇവര്‍ ത്രീ മാച്ച് ഒഡിഐ സീരീസ് കഴിഞ്ഞ് ഇംഗ്ലണ്ടില്‍ നിന്നും വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടില്‍ നിന്നും ഇവര്‍ അഡലെയ്ഡിലെത്തുന്നത്. അഡലെയ്ഡില്‍ നല്ലൊരു ക്രിക്കറ്റ് സമ്മര്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇവരെ ക്വാറന്റൈന്‍ ചെയ്ത് ഇവിടെ തന്നെ പരിശീലനത്തിനുള്ള സൗകര്യമൊരുക്കുമെന്നാണ് മാര്‍ഷാല്‍ വിശദീകരിക്കുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് സീരീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി വിലപേശല്‍ നടത്തുന്നുണ്ടെന്നും പ്രീമിയര്‍ പറയുന്നു.

വരാനിരിക്കുന്ന സമ്മറില്‍ അഡലെയ്ഡ് ഓവലില്‍ കൂടുതല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവായ കെയ്ത്ത് ബ്രാഡ്ഷാ പറയുന്നത്. അതായത് കോവിഡ് ഭീഷണി രാജ്യത്ത് നിന്നും വിട്ട് മാറിയിട്ടില്ലെങ്കിലും കര്‍ക്കശമായ പ്രതിരോധ സംവിധാനങ്ങളും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തി മത്സരങ്ങള്‍ നടത്തുമെന്നാണ് കെയ്ത്ത് പറയുന്നത്. ക്രിക്കറ്റ് പ്രേമികളുടെ മനം കുളിര്‍പ്പിച്ച് കൊണ്ടുള്ള വാര്‍ത്തകളാണ് ഇത്തരത്തില്‍ അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends