ഓസ്‌ട്രേലിയയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാന്‍ പുതിയ ഡിവൈസ്; വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ച സ്ത്രീയില്‍ ഡിവൈസ് ഘടിപ്പിച്ച് തുടക്കം; ഇലക്ട്രോണിക് മോണിറ്ററിംഗ് ബ്രേസ്ലെറ്റിലൂടെ ഓരോ ചലനവുമറിയാം

ഓസ്‌ട്രേലിയയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാന്‍ പുതിയ ഡിവൈസ്; വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ച സ്ത്രീയില്‍ ഡിവൈസ് ഘടിപ്പിച്ച് തുടക്കം; ഇലക്ട്രോണിക് മോണിറ്ററിംഗ് ബ്രേസ്ലെറ്റിലൂടെ ഓരോ ചലനവുമറിയാം
ഓസ്‌ട്രേലിയയില്‍ കൊറോണ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക ഡിവൈസ് പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി.വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ 33 കാരിയായ സ്ത്രീയിലാണ് ഈ ഡിവൈസ് ആദ്യമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതൊരു ഇലക്ട്രോണിക് മോണിറ്ററിംഗ് ബ്രേസ്ലെറ്റാണ്. ഇത് ധരിക്കുന്നവര്‍ ക്വാറന്റൈന്‍ ലംഘിച്ചാല്‍ അത് അധികൃതര്‍ക്ക് കൃത്യമായും എളുപ്പത്തിലും മനസിലാക്കാന്‍ സാധിക്കുന്നതാണ്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ പോലീസ് കമ്മീഷണറും സ്‌റ്റേറ്റിലെ എമര്‍ജന്‍സി കോ ഓഡിനേറ്ററുമായ ക്രിസ് ഡേവ് സണിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച രാത്രിയാണ് ഈ സ്ത്രീയെ ഈ ഡിവൈസ് ധരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ഈ സ്ത്രീ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പെര്‍ത്തിലെ അവരുടെ വീട്ടില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

സെല്‍ഫ് ക്വാറന്റൈന്‍ അഷ്വറന്‍സ് ടീമില്‍ പെട്ട പോലീസ് ഓഫീസര്‍മാര്‍ വ്യാഴാഴ ്ച പതിവ് പരിശോധനക്കായി ീ സ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ ഇവരുടെ വീട്ടില്‍ രണ്ട് പുരുഷന്‍മാര്‍ സന്ദര്‍ശിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് ഈ സ്ത്രീയുടെ മേല്‍ 1000 ഡോളര്‍ പിഴ ചുമത്തിയിരുന്നു. തുടര്‍ന്ന് ഇവരെ പെര്‍ത്ത് ക്വാറന്റൈന്‍ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ സ്ത്രീ ക്വാറന്റൈന്‍ ലംഘിക്കാന്‍ സാധ്യതയേറെയാണെന്നുറപ്പായതിനാലാണ് ഇവരുടെ ശരീരത്തില്‍ പ്രത്യേക ഡിവൈസ് ഘടിപ്പിച്ചതെന്നാണ് പോലീസ് ഒരു പ്രസ്താവനയിലൂടെ വിശദീകരിച്ചിരിക്കുന്നത്.കാല്‍മുട്ടിന്റെ താഴെയാണീ ഡിവൈസ് ഘടിപ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends