ഓസ്ട്രലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അതിര്‍ത്തികള്‍ തുറക്കാത്തതിനാല്‍ സമീപത്തെ സ്റ്റേറ്റുകളിലും ടെറിട്ടെറികളിലുമുള്ളവര്‍ ഏറെ ബുദ്ധിമുട്ടില്‍; അത്യാവശ്യങ്ങള്‍ക്ക് പോലും ആക്ടിന് പുറത്തേക്കോ അകത്തേക്കോ കടക്കാന്‍ സാധിക്കാതെ വെട്ടിലായവരേറെ

ഓസ്ട്രലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അതിര്‍ത്തികള്‍ തുറക്കാത്തതിനാല്‍ സമീപത്തെ സ്റ്റേറ്റുകളിലും ടെറിട്ടെറികളിലുമുള്ളവര്‍ ഏറെ ബുദ്ധിമുട്ടില്‍; അത്യാവശ്യങ്ങള്‍ക്ക് പോലും ആക്ടിന് പുറത്തേക്കോ അകത്തേക്കോ കടക്കാന്‍ സാധിക്കാതെ വെട്ടിലായവരേറെ
കോവിഡ് പകര്‍ച്ച നിയന്ത്രണ വിധേയമായിട്ടും ഓസ്ട്രലിയന്‍ കാപിറ്റല്‍ ടെറിട്ടെറി മറ്റ് സ്റ്റേറ്റുകളുമായി പങ്കിടുന്ന തങ്ങളുടെ അതിര്‍ത്തികള്‍ തുറന്ന് കൊടുക്കാത്തത് കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.രാജ്യത്തെ മറ്റ് മിക്ക സ്‌റ്റേറ്റുകളും ടെറിട്ടെറികളും അതിര്‍ത്തികള്‍ തുറന്ന് കൊടുത്തിട്ടും ഇക്കാര്യത്തില്‍ ആക്ടിലെ അധികൃതര്‍ കടുംപിടിത്തം പിടിക്കുന്നത് തുടരുകയാണ്. നിലവില്‍ ക്യൂന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുമായു ബന്ധപ്പെട്ട ട്രാവല്‍ ബബിളുകള്‍ക്കായി ആക്ട് അധികൃതരുമായി ചര്‍ച്ചകള്‍ നടന്ന് വരുന്നുണ്ട്.

എന്നാല്‍ ആക്ട് അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ക്രിയാത്മകമായ യാതൊരു ചുവട് വയ്പും നടത്തിയിട്ടില്ലെന്നാണ് ആരോപണം. തല്‍ഫലമായി സമീപത്തെ സ്റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും നിരവധി കുടുംബങ്ങളാണ് പ്രായോഗികമായി നിരവധി വിഷമതകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. അത്യാവശ്യങ്ങള്‍ക്ക് പോലും ആക്ടിലേക്ക് കടന്ന് വരാന്‍ ഇവര്‍ക്കൊന്നും ഇപ്പോഴും സാധിക്കാത്ത വൈഷമ്യമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ആക്ടിന്റെ പിടിവാശി മനുഷ്യത്വത്തെ പോലും മാനിക്കാത്ത വിധം ക്രൂരമാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ എടുത്ത് കാട്ടപ്പെടുന്നുണ്ട്.കാന്‍ബറയിലെ ഒരു നഴ്‌സിന് ഈ ആഴ്ച ബ്രിസ്ബാനിലെ തന്റെ പിതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോലും പോകാന്‍ അനുമതി നിഷേധിച്ച സംഭവം വന്‍ വിവാദമുയര്‍ത്തിയിട്ടുണ്ട്.രാജ്യത്ത് കോവിഡ് വളരെ കുറച്ച് ആഘാതമേല്‍പ്പിച്ച പ്രദേശമായിരുന്നിട്ട് പോലും ആക്ടിലെ അധികൃതര്‍ അതിര്‍ത്തികള്‍ തുറക്കുന്നതില്‍ കടുംപിടിത്തം പിടിക്കുന്നതില്‍ വിവിധ തലങ്ങളില്‍ നിന്നും വിമര്‍ശനം ശക്തമാണ്.

Other News in this category



4malayalees Recommends