കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളുമായി ഐആര്‍സിസി;സാധുതയുള്ള സ്റ്റഡി പെര്‍മിറ്റുള്ളവര്‍ക്കും മാര്‍ച്ച് 18നോ അതിന് മുമ്പോ സ്റ്റഡി പെര്‍മിറ്റിന് അംഗീകാരം ലഭിച്ചവര്‍ക്കും കാനഡയിലേക്ക് വരാം

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളുമായി ഐആര്‍സിസി;സാധുതയുള്ള സ്റ്റഡി പെര്‍മിറ്റുള്ളവര്‍ക്കും മാര്‍ച്ച് 18നോ അതിന് മുമ്പോ സ്റ്റഡി പെര്‍മിറ്റിന് അംഗീകാരം ലഭിച്ചവര്‍ക്കും കാനഡയിലേക്ക് വരാം

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളുമായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) രംഗത്തെത്തി. ഇതിനായുള്ള താല്‍ക്കാലിക മാനദണ്ഡങ്ങളാണ് ഐആര്‍സിസി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റുകള്‍, സ്റ്റഡി പെര്‍മിറ്റുകള്‍ തുടങ്ങിയവര്‍ക്കാണ് പുതിയ മാനദണ്ഡങ്ങള്‍ ബാധകമാകുന്നത്.


കോവിഡ് ഭീഷണി കാരണം കാനഡ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ മൂലം സമീപമാസങ്ങളിലായി കാനഡയുടെ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളെ കടുത്ത രീതിയില്‍ ബാധിച്ചിരുന്നു. തല്‍ഫലമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റഡി- വര്‍ക്ക് പെര്‍മിറ്റുകാര്‍ക്കും ഇവിടേക്ക് വരുകയെന്നത് ദുഷ്‌കരമായിത്തീരുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത കാലത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കാനഡ ചില ഇളവുകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവിടേക്കുള്ള കുടിയേറ്റം മെല്ലെ മെല്ലെ പുരോഗമിച്ച് വരുന്നുമുണ്ട്.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഓര്‍ഡര്‍ ഇന്‍ കൗണ്‍സില്‍ പ്രകാരം ഇനി പറയുന്ന മൂന്ന് കാറ്റഗറികളിലുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് കാനഡയിലേക്ക് പ്രവേശിക്കാം. സാധുതയുള്ള സ്റ്റഡി പെര്‍മിറ്റുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്, 2020 മാര്‍ച്ച് 18നോ അതിന് മുമ്പോ സ്റ്റഡി പെര്‍മിറ്റിന് അംഗീകാരം ലഭിച്ച ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്,യുഎസില്‍ നിന്നും വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എന്നിവര്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് കാനഡയിലേക്ക് നിലവില്‍ വരാവുന്നതാണ്.

Other News in this category



4malayalees Recommends