സൗത്ത് ഓസ്‌ട്രേലിയയിലെ ടൂറിസം വ്യവസായത്തെ കോവിഡ് ആഘാതത്തില്‍ നിന്നും കൈപിടിച്ച് കയറ്റാന്‍ 20 മില്യണ്‍ ഡോളര്‍ അനുവദിച്ച് സര്‍ക്കാര്‍; ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് 20,000 ഡോളര്‍ മുതല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ ഗ്രാന്റ് ലഭിക്കും

സൗത്ത് ഓസ്‌ട്രേലിയയിലെ ടൂറിസം വ്യവസായത്തെ കോവിഡ് ആഘാതത്തില്‍ നിന്നും കൈപിടിച്ച് കയറ്റാന്‍ 20 മില്യണ്‍ ഡോളര്‍ അനുവദിച്ച് സര്‍ക്കാര്‍; ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് 20,000 ഡോളര്‍ മുതല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ ഗ്രാന്റ് ലഭിക്കും
കോവിഡ് പ്രതിസന്ധിയാല്‍ തകര്‍ന്ന സൗത്ത് ഓസ്‌ട്രേലിയയിലെ ടൂറിസം വ്യവസായത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി സര്‍ക്കാര്‍ 20 മില്യണ്‍ ഡോളറിന്റെ ഫണ്ട് അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്.ഇത് പ്രകാരം സൗത്ത് ഓസ്‌ട്രേലിയയിലെ ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് 20,000 ഡോളര്‍ മുതല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെയായിരിക്കും ഗ്രാന്റ് ലഭ്യമാക്കുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം സഞ്ചാരികളുടെ വരവ് തീര്‍ത്തും നിലച്ചിരിക്കുന്നതിനാല്‍ സ്‌റ്റേറ്റിലെ വിനോദ സഞ്ചാര വ്യവസായം അടിമുടി തകര്‍ന്നിരിക്കുന്നതിനിടെയാണ് ആശ്വാസമേകി സര്‍ക്കാരിന്റെ പ്രഖ്യാപനമെത്തിയിരിക്കുന്നത്.

20 മില്യണ്‍ ഡോളറിന്റെ ടൂറിസം ഇന്റസ്ട്രി ഡെവലപ്‌മെന്റ് ഫണ്ടിലൂടെ ടൂറിസം മേഖലക്ക് തിരിച്ച് വരാന്‍ സാധിക്കുമെന്നും ഇതിലൂടെ 1400 ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷാല്‍ പറയുന്നത്.ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ പ്രൊജക്ടുകള്‍ക്ക് ഇത് പ്രകാരം 30 ശതമാനം വരെ ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും. മാര്‍ച്ചില്‍ രാജ്യത്ത് ഒന്നാം കോവിഡ് തരംഗമുണ്ടായപ്പോള്‍ സൗത്ത് ഓസ്‌ട്രേലിയന്‍ ടൂറിസം മേഖലയ്ക്കായിരുന്നു കൂടുതല്‍ തകര്‍ച്ച നേരിട്ടിരുന്നത്.

ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ കഴിഞ്ഞ ഏപ്രിലിനേക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 6,30,000 പേരുടെ കുറവ് ലോക്കല്‍ ഓപ്പറേറ്റര്‍മാര്‍ അനുഭവിച്ചിരിക്കുന്നുവെന്നാണ് ടൂറിസം റിസര്‍ച്ച് ഓസ്‌ട്രേലിയന്‍സ് നാഷണല്‍ വിസിറ്റര്‍ സര്‍വേ വെളിപ്പെടുത്തുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മേയ്, ജൂണ്‍ മുതല്‍ ക്രമേണ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 2019ലെ ഇതേ മാസങ്ങളിലെ സന്ദര്‍ശകരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിലവില്‍ 40 ശതമാനം താഴ്ചയാണുള്ളത്. ഇതിനെ തുടര്‍ന്നാണ് ടൂറിസം മേഖലയുടെ തിരിച്ച് വരവ് ത്വരിതപ്പെടുത്താനായി സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 20 മില്യണ്‍ ഡോളര്‍ അനുവദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends