ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റലുകളിലെ കുട്ടികളായ രോഗികള്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; ആശങ്കയില്‍ നിന്നും കുരുന്നുകളെ മുക്തരാക്കാനായി കോമാളി വേഷം വരെ കെട്ടാന്‍ തയ്യാറായി ഡോക്ടര്‍മാര്‍;കുട്ടികളുടെ മനോനില താറുമാറാകാന്‍ കാരണം കൊറോണപ്പേടി

ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റലുകളിലെ കുട്ടികളായ രോഗികള്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; ആശങ്കയില്‍ നിന്നും കുരുന്നുകളെ മുക്തരാക്കാനായി കോമാളി വേഷം വരെ കെട്ടാന്‍ തയ്യാറായി ഡോക്ടര്‍മാര്‍;കുട്ടികളുടെ മനോനില താറുമാറാകാന്‍ കാരണം കൊറോണപ്പേടി
ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റലുകളില്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യം മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ന്നിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ വ്യാപനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളും ആശങ്കകളുമാണ് കുട്ടികളുടെ മാനസികാരോഗ്യത്തെ താറുമാറാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി രോഗികളുടെ മനോവിഷമങ്ങളും ആശങ്കകളും ദൂരീകരിക്കാനായി ഡോക്ടര്‍മാര്‍ കോമാളി വേഷം കെട്ടി വരെ ഇവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും തയ്യാറാകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്.

കുട്ടികളുടെ ആശങ്കകള്‍ ദൂരീകരിക്കാനായി വിവിധ സംഘടനകളും ആശുപത്രികളും മുന്നിട്ടിറങ്ങിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹത്തോടെ പെരുമാറുന്നതിന് പുറമെ വിദൂഷ വേഷം കെട്ടി അവരെ വിനോദിപ്പിക്കാന്‍ വരെ തയ്യാറായിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ മിക്ക ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വാര്‍ഡുകളിലും കുട്ടികളായ രോഗികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെ മാത്രമാണ് കൂട്ടിരിക്കാന്‍ അനുവദിക്കുന്നത്. കോവിഡ് പടരുന്ന ഭീഷണി ഒഴിവാക്കാനായി കുട്ടികളായ രോഗികളെ കാണാന്‍ സന്ദര്‍ശകരെ പോലും അനുവദിക്കുന്നുമില്ല.

തല്‍ഫലമായി വാര്‍ഡുകളില്‍ കുട്ടി രോഗികള്‍ക്ക് കടുത്ത ഏകാന്തതയും മാനസിക സമ്മര്‍ദവും വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരെ വിനോദിപ്പിക്കാനായി കോമാളി വേഷങ്ങള്‍ വരെ കെട്ടാന്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റും തയ്യാറായിരിക്കുന്നത്. ചില സ്‌റ്റേറ്റുകളില്‍ കുട്ടി രോഗികള്‍ അവരുടെ റൂമുകളില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. കൊറോണ കാരണം കുട്ടികള്‍ക്കടുത്ത് പോകുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് ധരിച്ച് പോകുന്നതും കുട്ടികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പടുത്തുന്നു. ഇതിനെ തുടര്‍ന്നാണ് അതിനൊരു പരിഹാരമെന്ന നിലയില്‍ ഡോക്ടര്‍മാര്‍ തന്നെ കുട്ടികളെ വിനോദിപ്പി്ച്ച് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി രംഗത്തേക്ക് വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends