എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ ട്രെയിന്‍ സ്റ്റേഷനുകള്‍ കൂടി വരുന്നു;ലക്ഷ്യം വെസ്‌റ്റേണ്‍ സിറ്റി എയര്‍പോര്‍ട്ടിനെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തല്‍; 23 കിലോമീറ്റര്‍ വരുന്ന ഡ്രൈവര്‍ലെസ് ട്രെയിന്‍ നെറ്റ് വര്‍ക്കിന്റെ നിര്‍മാണം ഉടന്‍

എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ ട്രെയിന്‍ സ്റ്റേഷനുകള്‍ കൂടി വരുന്നു;ലക്ഷ്യം വെസ്‌റ്റേണ്‍ സിറ്റി എയര്‍പോര്‍ട്ടിനെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി  ബന്ധപ്പെടുത്തല്‍; 23 കിലോമീറ്റര്‍ വരുന്ന ഡ്രൈവര്‍ലെസ് ട്രെയിന്‍ നെറ്റ് വര്‍ക്കിന്റെ നിര്‍മാണം ഉടന്‍
എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ ട്രെയിന്‍ സ്റ്റേഷനുകള്‍ കൂടി വരുന്നുവെന്ന് റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ സിറ്റി എയര്‍പോര്‍ട്ടിനെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി അനായാസം ബന്ധപ്പെടുത്തുന്നതിനാണ് ഈ ആറ് പുതിയ മെട്രൊ ട്രെയിന്‍ സ്റ്റേഷനുകള്‍ പണിയുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് പറയുന്നത്.സെന്റ് മേരീസ് ഓര്‍ച്ചാര്‍ഡ് ഹില്‍സ്, ലുഡെന്‍ഹാം , ദി എയര്‍പോര്‍ട്ട് ബിസിനസ് പാര്‍ക്ക്, വെസ്റ്റേണ്‍ സിഡ്‌നി എയ്‌റോട്രോപൊളിസ്, ന്യൂ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളിലായിരിക്കും പുതിയ സ്റ്റേഷനുകള്‍ വരുന്നത്.

23 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡ്രൈവര്‍ലെസ് ട്രെയിന്‍ നെറ്റ് വര്‍ക്കിന്റെ നിര്‍മാണം ഈ വര്‍ഷം അവസാനമാണ് ആരംഭിക്കുന്നത്.ഇതൊരു സിറ്റിഷേപ്പിംഗ് പ്രൊജക്ടാണെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററായ ആന്‍ഡ്ര്യൂ കോണ്‍സ്റ്റന്‍സ് പറയുന്നത്. എയര്‍പോര്‍ട്ടിനെ മറ്റിടങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഈ ട്രെയിന്‍ നെറ്റ് വര്‍ക്ക് എത്രയും വേഗം സാധ്യമാക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു. ഈ നെറ്റ് വര്‍ക്കിന്റെ നിര്‍മാണ് 20 പ്രോപ്പര്‍ട്ടി ഉടമകളെ ബാധിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

ഇവരുമായി കണ്‍സള്‍ട്ടേഷനുകള്‍ ഉടന്‍ ആരംഭിക്കുന്നതായിരിക്കും. കോവിഡിന്റെ കാലത്തും ജനജീവിതത്തിന് ആവശ്യമായ സൗകര്യങ്ങളെല്ലാം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ട്രെയിന്‍ നെറ്റ് വര്‍ക്കിന്റെ പണി ഉടന്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തകമാക്കുന്നു. ഭാവിയിലെ വെസ്റ്റേണ്‍ പാര്‍ക്ക് ലാന്‍ഡ്‌സ് സിറ്റിയുടെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്തായിരിക്കും പുതിയ എയറോട്രോപൊളിസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ പറയുന്നത്. വെസ്റ്റേണ്‍ സിഡ്‌നി എയര്‍പോര്‍ട്ട് പ്രൊജക്ടിലൂടെ 14,000 പേര്‍ക്കായിരിക്കും തൊഴില്‍ ലഭിക്കുന്നത്.

Other News in this category



4malayalees Recommends