വാതുവെയ്പ്പ് ; രണ്ട് യുഎഇ താരങ്ങള്‍ക്ക് ഐസിസിയുടെ വിലക്ക്

വാതുവെയ്പ്പ് ; രണ്ട് യുഎഇ താരങ്ങള്‍ക്ക് ഐസിസിയുടെ വിലക്ക്
അഴിമതിച്ചട്ടം ലംഘിച്ച രണ്ട് യുഎഇ താരങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്. ആമിര്‍ ഹയാത്ത്, ആഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐസിസി വിലക്കിയിരിക്കുന്നത്.

ഐസിസി അഴിമതി വിരുദ്ധ ചട്ടത്തിലെ ഒത്തുകളിക്കാന്‍ വേണ്ടി പണം വാങ്ങുക, ഉപഹാരം സ്വീകരിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കാതിരിക്കുക എന്നീ ആറു വകുപ്പുകള്‍ പ്രകാരമാണ് നടപടി.

2019 ഒക്ടോബറില്‍ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങള്‍ വാതുവെയ്പ്പ് നടത്തിയത്. ഈ സമയത്ത് തന്നെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്ഡ് ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ സെപ്തംബര്‍ 13 മുതല്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends