4.2 ലക്ഷം പ്രവാസികള്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങി

4.2 ലക്ഷം പ്രവാസികള്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങി
കുവൈത്ത് വിസയുള്ള 4.2 ലക്ഷം പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങിയെത്താനാവാതെ കുടുങ്ങിക്കിടക്കുന്നു. അവധിക്ക് നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തവരാണ് ഇതില്‍ ഭൂരിഭാഗവും.ഇതിനിടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരെ കുവൈത്തിലേക്ക് വരാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

കുവൈത്തിലേക്ക് വരാനുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതിനനുസരിച്ച് ഇത് പുനരാരംഭിക്കും.

അതേസമയം, രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പിടികൂടാന്‍ വ്യാപക പരിശോധനക്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. വിമാന സര്‍വീസ് സാധാരണ നിലയിലായാല്‍ പരിശോധന കാംപയിന്‍ ആരംഭിക്കും. 2020 ജനുവരി ഒന്നിന് മുമ്പ് താമസ കാലാവധിയോ തൊഴില്‍ കരാറോ അവസാനിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്നവരെ പിടികൂടി തിരിച്ചുവരാന്‍ കഴിയാത്ത വിധം നാടുകടത്തും.

രാജ്യത്തെ സ്വദേശിവിദേശി അനുപാതത്തില്‍ സന്തുലിതത്വം ഉണ്ടാക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ച് വരികയാണ് കുവൈത്ത് സര്‍ക്കാര്‍.

Other News in this category



4malayalees Recommends