എന്‍എസ്ഡബ്ല്യൂവില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ ; പ്രതിദിന കോവിഡ് 19 ടെസ്റ്റുകള്‍ രണ്ട്മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയത് ആശങ്കാജനകം; ഏവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പേകി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍

എന്‍എസ്ഡബ്ല്യൂവില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ ; പ്രതിദിന കോവിഡ് 19 ടെസ്റ്റുകള്‍ രണ്ട്മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയത് ആശങ്കാജനകം; ഏവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പേകി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍
എന്‍എസ്ഡബ്ല്യൂവില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്.എന്നാല്‍ സ്‌റ്റേറ്റിലെ ടെസ്റ്റിംഗ് നിരക്കില്‍ ഇടിവുണ്ടായെന്ന ആശങ്കാജനകമായ കണക്കുകളും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമ്പോള്‍ ടെസ്റ്റുകള്‍ കുറയുന്നുവെന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ രംഗത്തെത്തിയിട്ടുമുണ്ട്. പുതിയ കേസുകളില്‍ രണ്ടെണ്ണം നേരത്തെ തിരിച്ചറിഞ്ഞ ക്ലസ്റ്റര്‍ അല്ലെങ്കില്‍ കേസുകളുമായി ബന്ധപ്പെട്ട് പടര്‍ന്നതാണ്. എന്നാല്‍ പുതിയ കേസുകളിലൊന്നിന്റെ ഉറവിടം ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയുമാണ്.

ദൈനംദിന ടെസ്റ്റിംഗ് നിരക്ക് ഇന്നലത്തെ 9316ല്‍ നിന്നും ഇന്ന് 8800ലേക്കാണ് താഴ്ന്നിരിക്കുന്നത്. രണ്ട് മാസത്തിനിടെ സ്‌റ്റേറ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറവ് പ്രതിദിന ടെസ്റ്റുകളാണിതെന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. കുറഞ്ഞ നിരക്കിലേ സ്‌റ്റേറ്റില്‍ സാമൂഹിക വ്യാപനമുള്ളുവെന്നത് ആശ്വാസമേകുന്നുണ്ടെങ്കിലും ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് പ്രീമിയറായ ഗ്ലാഡിസ് ആവശ്യപ്പെടുന്നത്.

ടെസ്റ്റുകളുടെ എണ്ണം ഇടിയുന്നത് അപകടകരമാണെന്നും കോവിഡിനെതിരെ സമൂഹം ഇനിയും കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും പുതിയ കേസുകള്‍ ഇപ്പോഴും രേഖപ്പെടുത്തുന്നത് അതിന്റെ മുന്നറിയിപ്പാണെന്നും പ്രീമിയര്‍ കടുത്ത നിര്‍ദേശമേകുന്നു. നാളിതുവരെ സ്റ്റേറ്റിലുള്ളവര്‍ കോവിഡിനെതിരെ ഒരുമിച്ച് പോരാടിയതിനാല്‍ രോഗത്തെ ഒരു പരിധി വരെ പിടിച്ച് കെട്ടാന്‍ സാധിച്ചുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ജാഗ്രത പുലര്‍ത്തിയിട്ടില്ലെങ്കില്‍ അപകടസാധ്യതയുണ്ടെന്നുമാണ് പ്രീമിയര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends