ഭീകര സംഘടനയില്‍ ബന്ധമുണ്ടായിരുന്ന കെ ടി ജലീല്‍ എങ്ങനെ സിപിഎമ്മിലെത്തി ; ജലീലിന് പിണറായിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് സന്ദീപ് വാര്യര്‍

ഭീകര സംഘടനയില്‍ ബന്ധമുണ്ടായിരുന്ന കെ ടി ജലീല്‍ എങ്ങനെ സിപിഎമ്മിലെത്തി ; ജലീലിന് പിണറായിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് സന്ദീപ് വാര്യര്‍
കെ ടി ജലീലിന് പിണറായിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഭീകര സംഘടനയില്‍ ബന്ധമുണ്ടായിരുന്ന കെ ടി ജലീല്‍ എങ്ങനെ സിപിഎമ്മിലെത്തി എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. സ്വന്തം മക്കളെ സേഫ് സോണിലിരുത്തി മറ്റുള്ളവരുടെ മക്കളെ കൊലക്കത്തി എടുക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് കണ്ണൂരിലെ സി.പി.എമ്മുകാരെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.


അതേസമയം പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. പാപ്പിനിശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends