റംസിയുടെ ആത്മഹത്യ ; നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

റംസിയുടെ ആത്മഹത്യ ; നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ കൊല്ലം കോട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവര്‍ ഒന്നിച്ചു ചെയ്ത ടിക് ടോക് വീഡിയോകള്‍ പുറത്തുവന്നിരുന്നു.


ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിന് നിര്‍ണായകമാകുമെന്നും നടിയെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവിലാണ്. ഇവര്‍ക്കായുള്ള പോലീസ് അന്വേഷണം തുടരുകയാണ്. ലക്ഷ്മിയേയും ഭര്‍ത്താവിനേയും കഴിഞ്ഞാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ ഗര്‍ഭഛിദ്രം ചെയ്യാനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം നടക്കുകയാണ്.

Other News in this category4malayalees Recommends