അബുദാബിയിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം

അബുദാബിയിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം
യുഎഇയിലെ അബുദാബിയിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലെ അനില്‍കുമാര്‍(42), കൊല്ലം മീയ്യണ്ണൂര്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്ത്(32) എന്നിവരാണ് മരിച്ചത്.

അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായിരുന്നു അനില്‍കുമാര്‍. മൃതദേഹം ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 9.30 വരെ പാറക്കല്‍ സി.കണ്ണന്‍ സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് ശേഷം 10 ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതനായ പണിക്കര്‍ കത്തമ്പുവിന്റെയും ശാന്തയുടെയും മകനാണ് ഭാര്യ: നിത്യ. മക്കള്‍: നിഹാര, നീരവ്.

Other News in this category



4malayalees Recommends