ടൂറിസ്റ്റ് വിസകള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്

ടൂറിസ്റ്റ് വിസകള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്
ടൂറിസ്റ്റ് വിസകള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നീ രേഖകളും നല്‍കണം.

ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഈ രേഖകള്‍ക്കൊപ്പം ബന്ധുവിന്റെ മേല്‍വിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് എന്നിവയും നല്‍കേണ്ടി വരും. അതേസമയം, രാജ്യത്തു തങ്ങുന്നവര്‍ വിസിറ്റ് വീസ നീട്ടിയെടുക്കാന്‍ നല്‍കുന്ന അപേക്ഷകള്‍ക്കു പുതിയ നിബന്ധനകള്‍ ബാധകമാക്കിയിട്ടില്ല.

Other News in this category4malayalees Recommends