കുവൈത്തില്‍ കോവിഡ് നിയന്ത്രണം ; അഞ്ചാം ഘട്ട ഇളവ് ഉടനുണ്ടാകില്ല

കുവൈത്തില്‍ കോവിഡ് നിയന്ത്രണം ; അഞ്ചാം ഘട്ട ഇളവ് ഉടനുണ്ടാകില്ല
കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ അഞ്ചാഘട്ടം ഉടനുണ്ടാകില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നാലാംഘട്ട ഇളവുകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് അഞ്ചാംഘട്ടത്തിലേക്കു കടക്കേണ്ടെന്നു മന്ത്രിസഭ തീരുമാനിച്ചത്.ഒരറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ടഇളവുകള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

വിവാഹം, പൊതുപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, ട്രെയിനിങ് കോഴ്‌സുകള്‍, ബിരുദദാന ചടങ്ങുകള്‍ എന്നിവക്കുള്ള നിയന്ത്രണം തുടരും. സിനിമ നാടക തിയേറ്ററുകള്‍ തുറക്കുന്നതും സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതും വൈകും.

അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണം നീക്കി ജനജീവിത സാധാരണ നിലയിലേക്ക് കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ പദ്ധതി നിലവില്‍ ഇളവുകളുടെ നാലാം ഘട്ടത്തിലാണ് രാജ്യം . ആഗസ്റ്റ് 23 മുതല്‍ അഞ്ചാംഘട്ടം ആരംഭിക്കുന്നതായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Other News in this category4malayalees Recommends