മാസ്‌ക് ധരിച്ചില്ലെങ്കില്‍ വിചിത്രമായ ശിക്ഷ ഇന്‍ഡൊനേഷ്യയില്‍ ; വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാനായി ശവക്കുഴികള്‍ കുഴിക്കണം

മാസ്‌ക് ധരിച്ചില്ലെങ്കില്‍ വിചിത്രമായ ശിക്ഷ ഇന്‍ഡൊനേഷ്യയില്‍ ; വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാനായി ശവക്കുഴികള്‍ കുഴിക്കണം
മാസ്‌ക് ധരിക്കാന്‍ മടി കാണിക്കുന്നവര്‍ക്ക് വിചിത്രമായ ഒരു ശിക്ഷ നടപ്പാക്കിയിരിക്കുകയാണ് ഇന്‍ഡൊനീഷ്യന്‍ പ്രവിശ്യയായ കിഴക്കന്‍ ജാവ. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാനായി ശവക്കുഴികള്‍ കുഴിക്കാനാണ് ഇവരോട് അധികൃതര്‍ ഉത്തരവിട്ടത്.

ഗ്രെസിക് റീജന്‍സിയില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച എട്ട് പേരെയാണ് എന്‍ഗബെറ്റന്‍ ഗ്രാമത്തിലെ ഒരു പൊതു സെമിത്തേരിയില്‍ കുഴിമാടം നിര്‍മിക്കാനായി നിയോഗിച്ചത്.


കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും സുയോനോ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡൊനീഷ്യയില്‍ തുടര്‍ച്ചയായി ആറാം ദിവസവും പുതിയ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലധികമായി. ഇന്‍ഡൊനീഷ്യയില്‍ ആകെ 2,18,382 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മരിച്ചവരുടെ എണ്ണം 8,723 ആണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category4malayalees Recommends