നടിയെ ആക്രമിച്ച കേസ് ; നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് ഹാജരായി ; ഇരയായ നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസ് ; നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് ഹാജരായി ; ഇരയായ നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി
നടിയെ ആക്രമിച്ച കേസില്‍ നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിനു ഹാജരായി. കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് വിവരം.


എന്നാല്‍ ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല എന്ന് സൂചനകള്‍.

Other News in this category4malayalees Recommends