ഒരു പവന്റെ മാലയ്ക്ക് എന്തിന് നാല് ലോക്കര്‍ , സ്വപ്ന സുരേഷ് മന്ത്രി.കെ.ടി.ജലീലിന്റെ അടുത്ത സുഹൃത്ത് ; സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണുളളതെന്നും കെ സുരേന്ദ്രന്‍

ഒരു പവന്റെ മാലയ്ക്ക് എന്തിന് നാല് ലോക്കര്‍ , സ്വപ്ന സുരേഷ് മന്ത്രി.കെ.ടി.ജലീലിന്റെ അടുത്ത സുഹൃത്ത് ; സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണുളളതെന്നും കെ സുരേന്ദ്രന്‍
ഒരു പവന്റെ മാലയ്ക്ക് എന്തിന് നാല് ലോക്കര്‍, സ്വപ്ന സുരേഷ് മന്ത്രി.കെ.ടി.ജലീലിന്റെ അടുത്ത സുഹൃത്ത്. സ്വര്‍ണകള്ളക്കടത്ത് കേസില്‍ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിശുദ്ധ ഖുര്‍ആന്റെ പേരില്‍ കളളം പറയാന്‍ അനുവദിക്കില്ല. ഖുര്‍ആന്റെ പേരില്‍ ജലീല്‍ സ്വര്‍ണം തന്നെയാണ് കടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണുളളത്. സ്വപ്ന ജലീലിന്റെ അടുത്ത സുഹൃത്താണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജലീലിന്റെ പരസ്യമായ സഹോയത്തോടെയാണ് സ്വപ്ന സ്വര്‍ണക്കടത്ത് നടത്തിയത്. ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വഖഫ് വകുപ്പിനേയും സ്വര്‍ണക്കടത്തിന് ജലീല്‍ ഉപയോഗിച്ചു. തന്നോട് എന്താണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചതെന്ന് ജലീല്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയും സി.പി.എമ്മും എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ജലീലിന് സ്വര്‍ണക്കടത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കണക്കാണ് സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ കത്തിച്ച് കളയാന്‍ ശ്രമിച്ചത്.' സുരേന്ദ്രന്‍ ആരോപിച്ചു.

'ജലീലിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നതെല്ലാം പച്ചക്കളളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് അഡീഷണല്‍ സെക്രട്ടറിമാരെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തത്. ഒരു പവന്റെ മാല ലോക്കറില്‍ ആരും സൂക്ഷിക്കാറില്ല. ഒരു പവന്റെ മാലയ്ക്ക് എന്തിനാണ് നാല് ലോക്കറെന്ന് വ്യക്തമാക്കണം' എന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends