കാമുകന്‍ സഹോദരിയോട് മോശമായി പെരുമാറുന്നത് കണ്ടു ; ചോദ്യം ചെയ്യലിനിടെ കൊലപാതകം ; സംഭവം ഡല്‍ഹിയില്‍

കാമുകന്‍ സഹോദരിയോട് മോശമായി പെരുമാറുന്നത് കണ്ടു ; ചോദ്യം ചെയ്യലിനിടെ കൊലപാതകം ; സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി വസീര്‍ബാദ് സ്വദേശിയായ 23 കാരന്‍ സഹീല്‍ കൊല്ലപ്പട്ട സംഭവത്തില്‍ ഇയാളുടെ കാമുകി വര്‍ഷ (24), ഇവരുടെ സഹോദരന്‍ ആകാശ് (23), സുഹൃത്ത് അലി (20) എന്നിവര്‍ അറസ്റ്റിലായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വഴിയില്‍ ഒരു യുവാവ് അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഇതറിഞ്ഞെത്തിയ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ കഴുത്തില്‍ പരിക്കു പറ്റിയ അടയാളവും ഉണ്ടായിരുന്നു. പിന്നീട് ഇത് സാഹില്‍ എന്നയാളുടെതാണെന്ന് തിരിച്ചറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതില്‍ നിന്നാണ് വര്‍ഷയെയും സഹോദരനെയും കുറിച്ച് സൂചനകള്‍ ലഭിച്ചത്. സിസിറ്റിവി ദൃശ്യങ്ങളില്‍ നിന്ന് സാഹിലിന്റെ കുടുംബം തന്നെയാണ് വര്‍ഷയെയും സഹോദരനെയും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ശാസ്ത്രി പാര്‍ക്കിലുള്ള വര്‍ഷയുടെ താമസസ്ഥലത്തെത്തി. ഇത് പൂട്ടിയ നിലയിലായുരുന്നു. പിന്നീട് സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ യുപിയിലെ ഹര്‍ദോയിയില്‍ നിന്ന് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.


ചോദ്യം ചെയ്യലിലാണ് വര്‍ഷയും സാഹിലും പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി സാഹില്‍ വര്‍ഷയുടെ വീട്ടിലെത്തിയിരുന്നു. യുവതിയുടെ സഹോദരനും സുഹൃത്തും ഈ സമയം അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് മദ്യപിക്കാന്‍ തുടങ്ങി. മദ്യലഹരിയില്‍ സാഹില്‍, വര്‍ഷയോട് അടുത്ത് ഇടപഴകാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളാവുകയായിരുന്നു. സാഹിലിന്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ ആകാശ് പ്രതികരിച്ചതോടെ വാക്ക് തര്‍ക്കം ഉണ്ടായി. വാഗ്വാദം രൂക്ഷമായതോടെ ആകാശ് ബെല്‍റ്റ് ഉപയോഗിച്ച് സാഹിലിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Other News in this category4malayalees Recommends