കുറച്ചൊന്നുമല്ല ചൈന കൈയ്യേറിയത് 38000 ചതുരശ്ര കിലോമീറ്ററോളം ഇന്ത്യന്‍ പ്രദേശം ; സൈന്യം സജ്ജമെന്നും നേരിടാന്‍ തയ്യാറെന്നും രാജ്‌നാഥ് സിങ് ; പ്രധാനമന്ത്രി പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ്

കുറച്ചൊന്നുമല്ല ചൈന കൈയ്യേറിയത് 38000 ചതുരശ്ര കിലോമീറ്ററോളം ഇന്ത്യന്‍ പ്രദേശം ; സൈന്യം സജ്ജമെന്നും നേരിടാന്‍ തയ്യാറെന്നും രാജ്‌നാഥ് സിങ് ; പ്രധാനമന്ത്രി പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ്
നിയന്ത്രണ രേഖ സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ ചൈന അംഗീകരിക്കുന്നില്ലെന്നും 38000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈവശം വച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ അതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സുസജ്ജമാണെന്നും ഏത് സ്ഥിതിയും നേരിടാന്‍ ഒരുക്കമാണെന്നും അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് മന്ത്രി വിശദീകരിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

അതിര്‍ത്തിയില്‍ എല്ലാ കരാറുകളും ലംഘിച്ച് ചൈന സൈനീക വിന്യാസം നടത്തുകയാണ്. നയതന്ത്ര തലത്തിലും സൈനീക തലത്തിലും ചര്‍ച്ച നടക്കുമ്പോള്‍ തന്നെ നിയന്ത്രണ രേഖ ലംഘിക്കാന്‍ ശ്രമിച്ചിരുന്നു. നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതി മറികടക്കാന്‍ ശ്രമിക്കുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സമാണ്. ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം സമയോചിതമായി പരാജയപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.


കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര, കോങ് ക്ക ലാ, പാംഗോങ് തടാകത്തിന്റെ വടക്കും തെക്കും കരകള്‍ എന്നിവിടങ്ങളിലും ചൈന കടന്നുകയറാന്‍ ശ്രമിക്കുന്നുണ്ട്. പ്രതിരോധ സന്നാഹം ഒരുക്കിയിട്ടുണ്ട്. സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കണമെന്ന് രാജ്‌നാഥ് പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് പറഞ്ഞു.ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചതില്‍ കടുത്ത പ്രതിഷേധവും പ്രതിപക്ഷം അറിയിച്ചു.

Other News in this category4malayalees Recommends