എന്റെയും കൂടെ രണ്ടു കാലു കിടക്കട്ടെ ; അനശ്വരയെ പിന്തുണച്ച് അഭയ കിരണ്‍മയി

എന്റെയും കൂടെ രണ്ടു കാലു കിടക്കട്ടെ ; അനശ്വരയെ പിന്തുണച്ച് അഭയ കിരണ്‍മയി
ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടവന്ന യുവതാരം അനശ്വരയ്ക്ക് പിന്തുണയുമായി ഗായിക അഭയ ഹിരണ്‍മയി. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടേയും കുറിപ്പിലൂടെയുമാണ് ഗായികയുടെ പ്രതികരണം. എല്ലാ ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ് എന്നും അഭയ സൂചിപ്പിച്ചു.

കാല്‍ കാണാന്‍ പാകത്തിനുള്ള വസ്ത്രം ധരിച്ചെന്ന പേരിലാണ് അനശ്വരയ്ക്ക് നേരെ അശ്ലീല കമന്റുകള്‍ വന്നത്. ഇതിനെതിരെയാണ് അഭയ ഹിരണ്‍മയി ഫ്രോക്കിട്ട് ചിത്രം പങ്കുവച്ചത്. ' എന്റെയും കൂടെ രണ്ടു കാലു കിടക്കട്ടെ.. എന്ന് അടിക്കുറുപ്പും നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends