മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്ക് മുന്നില്‍വെക്കാന്‍ തയ്യാറാണോ ? സ്വപ്നയുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് അടുത്തബന്ധം ; കൂടുതല്‍ ആരോപണവുമായി സന്ദീപ് വാര്യര്‍

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്ക് മുന്നില്‍വെക്കാന്‍ തയ്യാറാണോ ? സ്വപ്നയുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് അടുത്തബന്ധം ; കൂടുതല്‍ ആരോപണവുമായി സന്ദീപ് വാര്യര്‍
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി അടുത്തബന്ധമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യ രം?ഗത്ത്. കേസില്‍ മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണം സംഘം ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ സ്വപ്ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ പോയി കല്യാണ സമ്മാനമായി ഫര്‍ണിച്ചറുകള്‍ വാങ്ങിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.


മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്കു മുന്നില്‍ വെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസിക നില തകരാറിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകര്‍ന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Other News in this category



4malayalees Recommends