ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ സ്റ്റീഫന്‍ ദേവസിയ്‌ക്കെതിരെ നല്‍കിയ മൊഴി പരിശോധിക്കുന്നു ; ഐസിയുവില്‍ ബാല പറഞ്ഞതിനെ കുറിച്ചും സ്റ്റീഫനോട് നാളെ സിബിഐ ചോദിച്ചറിയും

ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ സ്റ്റീഫന്‍ ദേവസിയ്‌ക്കെതിരെ നല്‍കിയ മൊഴി പരിശോധിക്കുന്നു ; ഐസിയുവില്‍ ബാല പറഞ്ഞതിനെ കുറിച്ചും സ്റ്റീഫനോട് നാളെ സിബിഐ ചോദിച്ചറിയും
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സി.ബി.ഐ. ചോദ്യം ചെയ്യും. നാളെയാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സ്റ്റീഫന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കൊവിഡ് ക്വാറന്റീനിലായതിനാല്‍ ഹാജരാകാന്‍ സാവകാശം നല്‍കണമെന്ന് സ്റ്റീഫന്‍ ആവശ്യപ്പെട്ടിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞതിന് പിന്നാലെയാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. സ്റ്റീഫന്‍ ദേവസിക്കെതിരെ ബാലഭാസ്‌ക്കറിന്റെ ബന്ധുക്കളില്‍ ചിലര്‍ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.ഐസിയുവില്‍ ബാലയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചതിനാലും സ്റ്റീഫന്‍ ദേവസിയുടെ മൊഴി നിര്‍ണായകമാകും.

സ്റ്റീഫനുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് നിരവധി സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് സ്റ്റീഫന്‍.

അതേസമയം ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ നാല് പേര്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ വിഷ്ണു, പ്രകാശന്‍ തമ്പനി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്.

നേരത്തെ വിഷ്ണുവും സോമസുന്ദരവും നല്‍കിയ മൊഴികളില്‍ സി.ബി.ഐ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു.

അപകടം സംബന്ധിച്ചുള്ള അന്വേഷണ പൂര്‍ത്തിയായാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും സി.ബി.ഐ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.

Other News in this category4malayalees Recommends