കുവൈത്ത് സൗദി അതിര്‍ത്തി ചെക്ക് പോയിന്റുകള്‍ തുറന്നു

കുവൈത്ത് സൗദി അതിര്‍ത്തി ചെക്ക് പോയിന്റുകള്‍ തുറന്നു
കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിര്‍ത്തി ചെക്ക് പോയിന്റുകള്‍ തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന ബോര്‍ഡര്‍ ചെക്ക് പോയിന്റുകള്‍ ചൊവ്വാഴ്ചയാണ് തുറന്നത്. കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് സാല്‍മി, നുവൈസീബ് അതിര്‍ത്തികള്‍ ഇന്ന് തുറന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ചു കൊണ്ട് നിയന്ത്രണങ്ങളോടെയാണ് യാത്രകകരെ പ്രവേശിപ്പിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവര്‍ 96 മണിക്കൂര്‍ കഴിയാത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടു നിരീക്ഷണത്തില്‍ കഴിയണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവര്‍ക്കും നോ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്. വരും ദിവസങ്ങളില്‍ സ്വദേശികളും ജിസിസി പൗരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ കര അതിര്‍ത്തി വഴി യാത്ര ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കരമാര്‍ഗമുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിനു ചെക്ക് പോയിറ്ന്റുകള്‍ പൂര്‍ണ സജ്ജമാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

Other News in this category4malayalees Recommends