കോവിഡ് നിയമ ലംഘനം ; ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെങ്കില്‍ പത്തു ദിവസത്തെ ശമ്പളം പിഴ

കോവിഡ് നിയമ ലംഘനം ; ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെങ്കില്‍ പത്തു ദിവസത്തെ ശമ്പളം പിഴ
കോവിഡ് നിയമം ലംഘിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പത്തു ദിവസത്തെ വരെ ശമ്പളം പിഴയായി ഈടാക്കുമെന്ന് മാനവശേഷി ഫെഡറല്‍ അതോറിറ്റി. മാസ്‌ക് ധരിക്കാതിരുന്നാലും ഹസ്തദാനം നടത്തിയാലും പിഴയുണ്ട്.

കോവിഡ് മറച്ചുവച്ച് ഓഫീസില്‍ ഹാജരാകുന്നവര്‍ക്ക് പത്തു ദിവസത്തെ അടിസ്ഥാന വേതനം പിഴ നല്‍കേണ്ടിവരും. കോവിഡ് ലക്ഷണമുള്ളതായി റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ മൂന്നുദിവസത്തെ ശമ്പളം പിടിക്കും. മൂന്നു തവണ നിയമം ലംഘിച്ചാല്‍ പത്തുദിവസത്തെ ശമ്പളം നല്‍കണം. ഹസ്തദാനം നടത്തുന്നവര്‍ക്ക് രണ്ടുതവണ മുന്നറിയിപ്പുണ്ട്. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ ഒരു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും.

Other News in this category4malayalees Recommends